പാ​ലി​യേ​റ്റീ​വ് ഹോം ​കെ​യ​ർ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു; ദു​രി​ത​ത്തി​ലാ​യി രോ​ഗി​ക​ൾ ‌‌
Wednesday, December 4, 2019 11:41 PM IST
ത​ട്ട: പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ഹോം ​കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചി​ട്ട് ദി​വ​സ​ങ്ങ​ളാ​കു​ന്നു. പാ​ലി​യേ​റ്റീ​വ് ഹോം ​കെ​യ​ർ ആ​വ​ശ്യ​ത്തി​നാ​യി വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​ന​ത്തി​ന്‍റെ മാ​സ​വാ​ട​ക അ​ഞ്ചുമാ​സ​ത്തി​ലേ​റെ​യാ​യി ന​ൽ​കു​ന്നി​ല്ല.

ഉ​ട​മ വാ​ഹ​നം വി​ട്ടു ന​ൽ​കാ​ത്ത​താ​ണ് പാ​ലി​യേ​റ്റീ​വ് ഹോം ​കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​ത്. സാ​ധാ​ര​ണ നി​ല​യി​ൽ പാ​ലി​യേ​റ്റീ​വ് നേ​ഴ്സി​ന്‍റെ ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും മാറുന്ന തിന് ഒ​പ്പ​മാ​ണ് വാ​ഹ​ന​ത്തി​ന്‍റെ വാ​ട​ക​യു​ടെ ബി​ല്ലും മാ​റു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ അ​ഞ്ചുമാ​സ​മാ​യി മ​റ്റു ബി​ല്ലു​ക​ൾ മാ​റു​ന്നു​ണ്ടെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ വാ​ട​ക മാ​ത്രം ല​ഭി​ക്കു​ന്നി​ല്ല. ഈ ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് വാ​ഹ​നം വി​ട്ടു ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നു വാ​ഹ​ന ഉ​ട​മ പ​റ​യു​ന്നു.

നി​ര​വ​ധി കി​ട​പ്പു​രോ​ഗി​ക​ളു​ള്ള പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ഹോം ​കെ​യ​ർ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ം ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും പ​ര​സ്പ​രം പ​ഴി പ​റ​യു​മ്പോ​ൾ പാ​വ​പ്പെ​ട്ട രോ​ഗി​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ‌