നാ​ര​ങ്ങാ​നം സ​പ്ലൈ​കോ മാ​വേ​ലി സൂ​പ്പ​ര്‍ സ്‌​റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, December 5, 2019 10:44 PM IST
നാ​ര​ങ്ങാ​നം: ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​മാ​ണു സ​ര്‍​ക്കാ​രി​നു പ്ര​ധാ​ന​മെ​ന്നും അ​ല്ലാ​തെ ക​ച്ച​വ​ട​ക്കാ​രു​ടേ​ത​ല്ലെ​ന്നും മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍. നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ലു​ള്ള മാ​വേ​ലി സ്‌​റ്റോ​റി​ന് പ​ക​ര​മാ​യി ഉ​പ​ഭോ​ക്താ​വി​ന് സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തോ​ടു കൂ​ടി അ​നു​വ​ദി​ച്ച സ​പ്ലൈ​കോ​യു​ടെ നൂ​ത​ന സം​രം​ഭ​മാ​യ സ​പ്ലൈ​കോ മാ​വേ​ലി സൂ​പ്പ​ര്‍ സ്‌​റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഗു​ണ​മേ​ന്മ നോ​ക്കി വാ​ങ്ങാ​ന്‍ സ​പ്ലൈ​കോ​യി​ലൂ​ടെ സാ​ധി​ക്കും. മാ​വേ​ലി സ്‌​റ്റോ​റു​ക​ളെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളാ​യും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളാ​യും മെ​ച്ച​പ്പെ​ടു​ത്തും.

കേ​ള​ത്തി​ല്‍ സ​പ്ലൈ​കോ മാ​ർ​ക്ക​റ്റു​ക​ള്‍ ഇ​ല്ലാ​ത്ത 18 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം ത​ന്നെ ഇ​തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കും.

റേ​ഷ​ന്‍​ക​ട​ക​ളെ ന​വീ​ക​രി​ച്ചു ഇ- ​പോ​സ് മെ​ഷീ​ന്‍ ത്രാ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യാ​ണ്. ഗോ​ഡൗ​ണു​ക​ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കും. റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളെ ഇ-​കാ​ര്‍​ഡു​ക​ളാ​യി മാ​റ്റും. ഏ​റ്റ​വും സു​താ​ര്യ​ത പൊ​തു​വി​ത​ര​ണ​ത്തി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ വി​ല്പ​ന നാ​ര​ങ്ങാ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

സ​പ്ലൈ​കോ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ.​എ​ന്‍. സ​തീ​ഷ്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​ധി​ക​ളാ​യ എ.​പി. ജ​യ​ന്‍, വി​ക്ട​ര്‍ ടി.​തോ​മ​സ്, ബി. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, കെ.​ജി. സു​രേ​ഷ്, ശ്രീ​കാ​ന്ത് ക​ള​രി​ക്ക​ല്‍, മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി മ​നോ​ജ് കു​മാ​ര്‍, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി.​കെ പു​രു​ഷോ​ത്ത​മ​ന്‍​പി​ള്ള, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ അ​ഭി​ലാ​ഷ് കെ. ​നാ​യ​ര്‍, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ് ബീ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.