ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം ഇ​ന്നു മു​ത​ൽ കു​ള​ന​ട​യി​ൽ
Thursday, December 5, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തും യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം ഇ​ന്ന് മു​ത​ൽ എ​ട്ട് വ​രെ കു​ള​ന​ട​യി​ൽ ന​ട​ക്കും. കേ​ര​ളോ​ത്സ​വം കാ​യി​ക​മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ നെ​ടി​യ​കാ​ല​യി​ലെ മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​വും കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്‌​കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ഫു​ട്ബാ​ൾ മ​ത്സ​ര​വും ആ​രം​ഭി​ക്കും.
നാ​ളെ രാ​വി​ലെ 8.30ന് ​മാ​ന്തു​ക ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ൽ നി​ന്ന് സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര. കു​ള​ന​ട ദേ​വീ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി സ്വാ​ഗ​തം പ​റ​യും.
എം​എ​ൽ​എ​മാ​രാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ, രാ​ജു എ​ബ്ര​ഹാം, മാ​ത്യു ടി.​തോ​മ​സ്, കെ.​യു.​ജ​നീ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ കു​ട്ടി​ക​ളെ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ആ​ദ​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.നാ​ളെ രാ​വി​ലെ എ​ട്ട് മു​ത​ൽ കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ വോ​ളി​ബോ​ൾ മ​ത്സ​ര​വും പ​ത്ത് മു​ത​ൽ വ​ടം​വ​ലി മ​ത്സ​ര​വും ര​ണ്ട് മു​ത​ൽ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.
ക​രു​ണ യൂ​ത്ത് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ക​ബ​ടി മ​ത്സ​ങ്ങ​ൾ ന​ട​ക്കും. രാ​വി​ലെ എ​ട്ട് മു​ത​ൽ പ​ന്ത​ളം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഷ​ട്ടി​ൽ മ​ത്സ​ര​ങ്ങ​ൾ. എ​ട്ടി​ന് രാ​വി​ലെ എ​ട്ട് മു​ത​ൽ കു​ള​ന​ട പ​ഞ്ചാ​യ​ത്ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഓ​ട്ടം, റി​ലേ, ഷോ​ട്ട്പു​ട്ട്, ഡി​സ്‌​ക​സ്, ജാ​വ​ലി​ൻ, ലോം​ഗ്ജം​പ്, ഹൈ​ജം​പ്, ട്രി​പ്പി​ൾ ജം​പ് തു​ട​ങ്ങി​വ​യാ​ണ് മ​ത്സ​ര ഇ​ന​ങ്ങ​ൾ.
ഏ​ഴി​ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ കു​ള​ന​ട ദേ​വീ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യം, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വെ​വേ​റെ​യാ​ണ് മ​ത്സ​ര​ങ്ങ​ളെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ൽ നി​ന്നു​മു​ള്ള കേ​ര​ളോ​ത്സ​വം മ​ത്സ​ര​വി​ജ​യി​ക​ളാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സ് ഉ​ൾ​പ്പെ​ടെ വി​ത​ര​ണം ചെ​യ്യും. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും കേ​ര​ളോ​ത്സ​വം പൂ​ർ​ത്തീ​ക​രി​ച്ച് വി​ജ​യി​ക​ളു​ടെ പ​ട്ടി​ക ന​ൽ​കി​യി​ട്ടു​ള്ള​തി​നാ​ൽ പ​ങ്കാ​ളി​ത്തം ഏ​റും. നാ​ലു ല​ക്ഷം രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും മൂ​ന്നു​ല​ക്ഷം രൂ​പ യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ഫ​ണ്ടും വി​നി​യോ​ഗി​ച്ചാ​ണ് കേ​ര​ളോ​ത്സ​വ സം​ഘാ​ട​നം.
ഇ​തു കൂ​ടാ​തെ കാ​ഷ് അ​വാ​ർ​ഡു​ക​ൾ​ക്കാ​യി ഏ​ഴു​ല​ക്ഷം രൂ​പ കൂ​ടി യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ന​ൽ​കും.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, ജി​ല്ലാ യൂ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫൈ​നാ​ൻ​സ് ഓ​ഫീ​സ​ർ എം. ​ന​ന്ദ​കു​മാ​ർ, സം​സ്ഥാ​ന യൂ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ശ​ര​ത്, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ർ. ശ്രീ​ലേ​ഖ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.