സൗ​രോ​ര്‍​ജ പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം: മ​ന്ത്രി എം.​എം മ​ണി ‌‌
Thursday, December 5, 2019 10:44 PM IST
ഏ​നാ​ത്ത് : കേ​ര​ള​ത്തി​ന്‍റെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ സൗ​രോ​ര്‍​ജ പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി എം.​എം മ​ണി. ഏ​നാ​ത്ത് സ​ബ്സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സൗ​രോ​ർ​ജ്ജം ലോ​ക​മെ​മ്പാ​ടും പ്ര​ചാ​ര​ണ​ത്തി​ല്‍ വ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​രം​ഗ​ത്ത് നി​ല​വി​ല്‍ കേ​ര​ള​ത്തി​ന് 200 മെ​ഗാ വാ​ട്ട് ഉ​ത്പാ​ദ​നം ഉ​ണ്ട്. എ​ന്നാ​ല്‍ ഇ​ത് വ​ര്‍​ധി​പ്പി​ച്ച് കു​റ​ഞ്ഞ​ത് 1000 മെ​ഗാ വാ​ട്ട് എ​ങ്കി​ലും ഉ​ത്പാ​ദി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ ല​ക്ഷ്യം. അ​തി​നാ​യി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളും ബോ​ര്‍​ഡി​നൊ​പ്പം നി​ല്‍​ക്ക​ണം. സൗ​രോ​ര്‍​ജ​ത്തി​ല്‍ നി​ന്ന് വൈ​ദ്യു​തി വീ​ട്ടി​ല്‍ ത​ന്നെ ഉ​ത്പാ​ദി​ക്കാ​നാ​യി ടെ​റ​സി​ല്‍ സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കാം. ഇ​തി​നാ​യി വൈ​ദ്യു​തി വ​കു​പ്പ് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം 2.85 ല​ക്ഷം അ​പേ​ക്ഷ​ക​ളാ​ണ് ഇ​തി​നോ​ട​കം ല​ഭി​ച്ച​ത്.
സൗ​രോ​ര്‍​ജം വ​ഴി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള മ​റ്റൊ​രു മാ​ര്‍​ഗം നി​ല​വി​ലു​ള്ള ഡാ​മു​ക​ളി​ല്‍ ഫ്‌​ളോ​ട്ടിം​ഗ് സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​ക​യാ​ണ്. കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ത​രി​ശു ഭൂ​മി​യി​ലും സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​സ​ര​ണ രം​ഗ​ത്ത് കൂ​ടു​ത​ല്‍ സ​ബ് സ്റ്റേ​ഷ​നു​ക​ളും ലൈ​നു​ക​ളും സ്ഥാ​പി​ക്കു​വാ​ന്‍ വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഏ​നാ​ത്ത് 110 കെ​വി നി​ല​വാ​ര​ത്തി​ല്‍ 66 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍ നി​ല​വി​ല്‍ വ​ന്ന​ത്. അ​ടൂ​ര്‍ സ​ബ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും ഏ​നാ​ത്ത് സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് 11.044 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ര്‍​മി​ച്ച 110 കെ​വി നി​ല​വാ​ര​ത്തി​ലു​ള്ള 66 കെ​വി ലൈ​നും 10 എം​വി​എ ശേ​ഷി​യു​ള്ള ര​ണ്ട് 66, 11 കെ​വി ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ളും ആ​റ് അ​നു​ബ​ന്ധ 11 കെ​വി ഫീ​ഡ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഏ​നാ​ത്ത് സ​ബ്സ്‌​റ്റേ​ഷ​ന്‍. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​യ​തോ​ടെ ഏ​നാ​ത്ത്, വ​യ​ല, വ​ട​ക്ക​ട​ത്തു​കാ​വ്, മ​ണ്ണ​ടി, കു​ള​ക്ക​ട, പ​ട്ടാ​ഴി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ 25,000 ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് പ്ര​യോ​ജ​നം ല​ഭ്യ​മാ​കു​ക​യും വൈ​ദ്യു​തി ത​ട​സ​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ക​യും ചെ​യ്യും.
ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കെ​എ​സ്ഇ​ബി ട്രാ​ന്‍​സ്മി​ഷ​ന്‍ സൗ​ത്ത് ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ ആ​ര്‍.​സു​കു പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ പ്ര​ഭ, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ല​ത, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി ഹ​രി​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി.​സ​തി​കു​മാ​രി, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ബോ​യ് ജോ​സ​ഫ്, സ​ര​സ്വ​തി ഗോ​പി, എ.​താ​ജു​ദ്ദീ​ന്‍, എ​ന്‍. സു​ജാ​ത, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ.​പി ജ​യ​ന്‍, പ​ഴ​കു​ളം മ​ധു, വ​ര്‍​ഗീ​സ് പേ​ര​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌