കു​റ്റൂ​രി​ൽ അ​വി​ശ്വാ​സം വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു, ബി​ജെ​പി ഭ​ര​ണ​സ​മി​തി​ക്ക് തു​ട​രാം
Thursday, December 5, 2019 10:47 PM IST
തി​രു​വ​ല്ല: കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ബി​ജെി​ക്കാ​ര​നാ​യ പ്ര​സി​ഡ​ന്‍റി​നെ​തി​രെ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം കോ​റം തി​ക​യാ​ത്ത​തി​നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി ഭ​രി​ക്കു​ന്ന 14 അം​ഗ പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി- ആ​റ്, എ​ൽ​ഡി​എ​ഫ്‌ - അ​ഞ്ച്, കോ​ൺ​ഗ്ര​സ് - ഒ​ന്ന്, കേ​ര​ള കോ​ൺ​ഗ്ര​സ് -എം - ​ഒ​ന്ന്, സ്വ​ത​ന്ത്ര​ൻ - ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.
ഇ​ന്ന​ലെ ന​ട​ന്ന അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ നി​ന്നും ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ലെ​യും കേ​ര​ള കോ​ൺ​ഗ്ര​സി​ലെ അം​ഗ​ങ്ങ​ളും വി​ട്ടു നി​ന്ന​തോ​ടെ അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ത‌െ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ ആ​സൂ​ത്രി​ത നാ​ട​ക​മാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​മെ​ന്ന് യു​ഡി​എ​ഫ് മെം​ബ​ർ​മാ​ർ പ​റ​ഞ്ഞു.
ബി​ജെ​പി​യെ​യും എ​ൽ​ഡി​എ​ഫി​നെ​യും എ​തി​ർ​ക്കു​ക​യെ​ന്ന​താ​ണ് യു​ഡി​എ​ഫി​ന്‍റെ ന​യം. അ​തു​കൊ​ണ്ടാ​ണ് എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ബി​ജെ​പി ഭ​ര​ണ​ത്തെ കു​റ്റൂ​രി​ൽ കോ​ൺ​ഗ്ര​സ്, കേ​ര​ള കോ​ൺ​ഗ്ര​സ് സ​ഖ്യ​മാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി പ്ര​ക​ട​മാ​യെ​ന്ന് എ​ൽ​ഡി​എ​ഫ് മെം​ബ​ർ​മാ​ർ പ​റ​ഞ്ഞു.