പ്ര​ഥ​മ​ശു​ശ്രൂ​ഷ പ​രി​ശീ​ല​ന പ​രി​പാ​ടി
Thursday, December 5, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 120 ഹൈ​സ്കൂ​ളു​ക​ളി​ലെ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് യൂ​ണി​റ്റു​ക​ളി​ലെ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കാ​യു​ള്ള ഏ​ക​ദി​ന പ്ര​ഥ​മ​ശു​ശ്രൂ​ഷ പ​രി​ശീ​ല​ന പ​രി​പാ​ടി​യും പ്ര​ഥ​മ ശു​ശ്രൂ​ഷ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് നി​ർ​വ​ഹി​ച്ചു.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​ഥ​മ​ശു​ശ്രൂ​ഷ ബോ​ക്സു​ക​ളു​ടെ വി​ത​ര​ണ​വും ആ​റാ​യി​ര​ത്തോ​ളം വ​രു​ന്ന സ്കൂ​ൾ കേ​ഡ​റ്റു​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​പ​രി​പാ​ടി​യു​മാ​യി​രു​ന്നു ഇ​ത്. ജി​ല്ലാ റെ​ഡ്ക്രോ​സ് ചെ​യ​ർ​മാ​ൻ മോ​ഹ​ൻ ജെ. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ പ്ര​ഥ​മ​ശു​ശ്രൂ​ഷ ബോ​ക്സ് വി​ത​ര​ണം ഫെ​ഡ​റ​ൽ ബാ​ങ്ക് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് നി​ർ​വ​ഹി​ച്ചു.
റെ​ഡ്ക്രോ​സ് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്, വൈ​സ് ചെ​യ​ർ​മാ​ൻ സു​ബി​ൻ, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ്‍​കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നാ​ഷ​ണ​ൽ ടീ​ച്ചിം​ഗ് എ​യ്ഡ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ മോ​ഹ​ൻ ജെ. ​നാ​യ​രെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.