മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ‌
Friday, December 6, 2019 10:51 PM IST
‌തി​രു​വ​ല്ല: പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കു​ന്ന​തി​ന് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.മെ​ഡി​ക്ക​ൽ (നീ​റ്റ്) എ​ൻ​ജി​നീ​യ​റിം​ഗ് (ജെ​ഇ​ഇ), അ​ഗ്രി​ക്ക​ൾ​ച്ച​ർ തു​ട​ങ്ങി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ക്രാ​ഷ് കോ​ഴ​സു​ക​ളാ​ണ് ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​ത്. തി​രു​വ​ല്ല​യി​ലും കോ​ഴ​ഞ്ചേ​രി​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്ലാ​സു​ക​ൾ.പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ഠ​ന സാ​മ​ഗ്രി​ക​ൾ, സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ, സ്കോ​ള​ർ​ഷി​പ്പ്, നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം എ​ന്നി​വ സ​വി​ശേ​ഷ​ത​ക​ളാ​ണ്. 2010 ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന സി ​മാ​റ്റ്, കെ ​മാ​റ്റ്, കെ​എ​എ​സ് ക്ലാ​സു​ക​ളും 2020 ജൂ​ലൈ​യി​ലേ​ക്കു​ള്ള നെ​റ്റ്, സെ​റ്റ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​വും തി​രു​വ​ല്ല​യി​ലാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്.്‍: 8086707610. ‌