'ഇ​നി ഞാ​ന്‍ ഒ​ഴു​ക​ട്ടെ' കാ​ന്പ​യി​നു​മാ​യി ഹ​രി​ത കേ​ര​ളം മി​ഷ​ന്‍: ജി​ല്ല​യി​ലെ 66 നീ​ര്‍​ച്ചാ​ലു​ക​ള്‍ ശു​ചീ​ക​രി​ക്കാ​ന്‍ പ​ദ്ധ​തി ‌
Saturday, December 7, 2019 10:49 PM IST
പ​ത്ത​നം​തി​ട്ട: 'ഇ​നി ഞാ​ന്‍ ഒ​ഴു​ക​ട്ടെ - നീ​ര്‍​ച്ചാ​ലു​ക​ളു​ടെ ജ​ന​കീ​യ വീ​ണ്ടെ​ടു​പ്പ്' എ​ന്ന നീ​ര്‍​ച്ചാ​ലു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന കാ​മ്പ​യി​നു​മാ​യി ഹ​രി​ത കേ​ര​ളം മി​ഷ​ന്‍. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 57 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ലെ 66 നീ​ര്‍​ച്ചാ​ലു​ക​ള്‍ ശു​ചീ​ക​രി​ക്കും.

ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന് രൂ​പം ന​ല്‍​കു​ന്ന​തി​ന് ഹ​രി​ത കേ​ര​ളം ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തോ​ടു​ക​ള്‍​ക്കും പു​ഴ​ക​ള്‍​ക്കും ക്ഷാ​മ​മി​ല്ലാ​ത്ത ന​മ്മു​ടെ നാ​ട്ടി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം ഉ​ണ്ടാ​കു​ന്നു. കു​ടി​ക്കാ​ന്‍ ശു​ദ്ധ​ജ​ലം ഇ​ല്ലാ​താ​യി​രി​ക്കു​ന്നു. ഈ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക​ണം. ജ​ന​കീ​യ​മാ​യി പു​ഴ​ക​ളെ വീ​ണ്ടെ​ടു​ക്കേ​ണ്ട​ത് ഒ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി കാ​ണ​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 14 മു​ത​ല്‍ 22 വ​രെ ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ​മാ​യി ഏ​ക​ദി​ന ശു​ചീ​ക​ര​ണ കാ​മ്പ​യി​ന്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

നീ​ര്‍​ത്ത​ട മാ​സ്റ്റ​ര്‍ പ്ലാ​നി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ​യും പ​രി​ധി​യി​ല്‍ വ​രു​ന്ന പ്ര​ധാ​ന പു​ഴ​ക​ളു​ടെ നീ​ര്‍​ച്ചാ​ലു​ക​ളും കൈ​ത്തോ​ടു​ക​ളു​മാ​ണ് ശു​ചീ​ക​ര​ണ​ത്തി​നാ​യി നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്.

കാ​മ്പ​യി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ത്തും.യ​ന്ത്ര​ങ്ങ​ള്‍ കൊ​ണ്ട് പു​ഴ​ക​ളെ​യും നീ​ര്‍​ച്ചാ​ലു​ക​ളെ​യും വീ​ണ്ടെ​ടു​ക്കാം എ​ന്നാ​ല്‍ അ​വ ജ​ന​കീ​യ​മാ​യി ചെ​യ്താ​ല്‍ ഓ​രോ തോ​ടും പു​ഴ​യും ഓ​രോ​രു​ത്ത​രു​ടെ​യും സ്വ​ത്താ​ണ് എ​ന്ന വി​കാ​രം ജ​നി​ക്കും.

ഈ ​കാ​ര​ണം കൊ​ണ്ടാ​ണ് ഇ​നി ഞാ​ന്‍ ഒ​ഴു​ക​ട്ടെ എ​ന്ന പ​ദ്ധ​തി ജ​ന​കീ​യ കാ​മ്പ​യി​നാ​ക്കി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. ജ​ന​കീ​യ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​മാ​യ​തി​നാ​ല്‍ എ​ല്ലാ​വി​ധ പ്ര​തി​രോ​ധ - സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ് പ​റ​ഞ്ഞു.

മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ സി.​രാ​ജ​ശേ​ഖ​ര​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​നീ​ത അ​നി​ല്‍, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ മേ​രി ചെ​റി​യാ​ന്‍, പ​ന്ത​ളം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ടി.​കെ.​സ​തി, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ജി. ​ഉ​ല്ലാ​സ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌