ഇ​ര​വി​പേ​രൂ​രി​ല്‍ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം ‌
Saturday, December 7, 2019 10:51 PM IST
ഇ​ര​വി​പേ​രൂ​ർ: ജി​ല്ല​യി​ല്‍ ത​ന്നെ ഒ​രു​പ​ക്ഷെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭി​ന്ന​ശേ​ഷി സ്ഥാ​പ​ന​ങ്ങ​ളു​ള്ള ഇ​ര​വി​പേ​രൂ​രി​ല്‍, ഈ ​വി​ഭാ​ഗ​ത്തി​നാ​യു​ള​ള ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രെ കൂ​ടാ​തെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി വ​രു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ആ​റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രും ഉ​ള്‍​പ്പെ​ടെ 100 ഓ​ളം​പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ക​ലോ​ത്സ​വം ഗി​ല്‍​ഗാ​ല്‍ ആ​ശ്വാ​സ​ഭ​വ​നി​ലാ​ണ് ന​ട​ന്ന​ത്. ഡാ​ന്‍​സും പാ​ട്ടും പ്ര​ച്ഛ​ന്ന വേ​ഷ​വും മ​റ്റു​മാ​യി ആ​റ് ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വാ​ർ​ഷി​ക പ​ദ്ധ​തി​യു​ ടെ ഭാ​ഗ​മാ​യി ക​ലോ​ത്സ​വം ന​ട​ന്ന​ത്.

ല​ളി​ത​ഗാ​ന​ത്തി​ന് വീ​ല്‍​ചെ​യ​റി​ല്‍ വ​ന്ന​വ​രും സ​മൂ​ഹ​നൃ​ത്ത​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ചി​ല​ർ​ക്ക് കേ​ള്‍​വി​ശ​ക്തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​രി​ശീ​ലി​പ്പി​ച്ച നൃ​ത്ത അ​ധ്യാ​പി​ക സ്റ്റേ​ജി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ആം​ഗ്യ​ഭാ​ഷ​യി​ല്‍ വ​രി​ക​ള്‍ പ​റ​ഞ്ഞ് കൊ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഭി​ന്ന​ശേ​ഷി​യി​ലും ചു​റ്റും ന​ട​ക്കു​ന്ന​തി​നേ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ എ​ത്ര​ക​ണ്ട് എ​ന്ന​തി​ന്‍റെ അ​ള​വ് കോ​ലാ​യി​രു​ന്നു ക്വി​സ് മ​ത്സ​രം. ര​ണ്ടു റൗ​ണ്ടും ഒ​പ്പ​ത്തി​നൊ​പ്പം നീ​ങ്ങി​യ മ​ത്സ​രാ​ർ​ഥി​ക​ള്‍ വി​ജ​യി​ക​ളെ ക​ണ്ടെ​ത്താ​ന്‍ മൂ​ന്നാം റൗ​ണ്ടും വേ​ണ്ടി​വ​ന്നു.

എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണ​വും സ​മ്മാ​ന​ങ്ങ​ളും വി​ജ​യി​ക​ള്‍​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളു​മാ​യി ക​ലോ​ത്സ​വം വേ​റി​ട്ട​താ​യി. ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത ഉ​ല്ലാ​സ് പ​ന്ത​ള​ത്തി​ന്‍റെ നാ​ട​ന്‍ പാ​ട്ടി​നൊ​പ്പം കൈ​കൊ​ട്ടി ആ​ർ​ത്ത് കു​ട്ടി​ക​ള്‍ ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ല്‍ വ​ന്ന ഭി​ന്ന​ശേ​ഷി​യെ കു​റ​ച്ചു നേ​ര​ത്തേ​യ്ക്കെ​ങ്കി​ലും മാ​റ്റി​നി​ർ​ത്താ​നും ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

രാ​വി​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​നം കോ​മ​ഡി സ്റ്റാ​ർ ഫെ​യിം ഉ​ല്ലാ​സ് പ​ന്ത​ളം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് എ​ന്‍., ഐ​സി​ഡി​എ​സ് സൂ​പ്ര​വൈ​സ​ർ ല​ത​കു​മാ​രി, പ്ര​ജി​ത എ​ല്‍, ജോ​ണ്‍ വ​ർ​ഗീ​സ്, സാ​ബു ച​ക്കും​മൂ​ട്ടി​ല്‍, ശ​ശി​ധ​ര​ന്‍​പി​ള്ള, ലീ​ലാ​മ്മ മാ​ത്യു, ബി​ന്ദു കെ. ​നാ​യ​ർ, വി. ​കെ. ഓ​മ​ന​കു​ട്ട​ന്‍, ശോ​ശാ​മ്മ വി. ​റ്റി., സാ​ലി ജേ​ക്ക​ബ്, പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.