ജി​ല്ലാ ഉ​പ​ഭോ​ക്തൃ സ​ഹാ​യ കേ​ന്ദ്രം ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Sunday, December 8, 2019 11:05 PM IST
പ​ത്ത​നം​തി​ട്ട: ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഉ​പ​ഭോ​ക്തൃ സ​ഹാ​യ​കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഉ​പ​ഭോ​ക്തൃ സ​ഹാ​യ കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ പു​തു​താ​യി സ്ഥാ​പി​ച്ച ഉ​പ​ഭോ​ക്തൃ സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ (കി​യോ​സ്‌​ക്) ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍ നി​ര്‍​വ​ഹി​ച്ചു.ഉ​പ​ഭോ​ക്തൃ സം​ബ​ന്ധ​മാ​യ എ​ല്ലാ​വി​ധ പ​രാ​തി​ക​ളും ഈ ​കേ​ന്ദ്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കാ​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ല്‍ സം​ര​ക്ഷി​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ലും തൂ​ക്ക​ത്തി​ലും ഗു​ണ​മേ​ന്‍​മ​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ള്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റി​വ​രി​ക​യാ​ണ്.

അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യാ​ല്‍ എ​ല്ലാ​വ​രും ജി​ല്ലാ ഉ​പ​ഭോ​ക്തൃ സ​ഹാ​യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യം തേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ല്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ഭോ​ക്തൃ ഫോ​റ​ങ്ങ​ള്‍ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഒ​രു​കോ​ടി രൂ​പ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ വ​രെ​യു​ള്ള​വ​ര്‍​ക്ക് ത​ര്‍​ക്ക​മു​ണ്ടെ​ങ്കി​ല്‍ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തി​ല്‍ പ​രാ​തി​ക​ള്‍ ന​ല്‍​കാം.

വ​ള​രെ ല​ളി​ത​വും സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തി​ല്‍ പ​രാ​തി​ന​ല്‍​കു​ന്ന​വ​ര്‍​ക്ക് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ഉ​പ​ഭോ​ക്തൃ സ​ഹാ​യ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ള​ക്ട​റേ​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ജി​ല്ലാ ഉ​പ​ഭോ​ക്തൃ സ​ഹാ​യ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ക. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നു​മാ​യി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഉ​പ​ഭോ​ക്തൃ സ​ഹാ​യ കേ​ന്ദ്ര​ത്തി​ല്‍ ഉ​ണ്ടാ​കും.

വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ദേ​ശീ​യ ഭ​ക്ഷ്യ ഭ​ദ്ര​താ​നി​യ​മ​പ്ര​കാ​രം ജി​ല്ലാ പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സ​ർ എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ്. ബീ​ന, ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര​ഫോ​റം പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ന്‍ വെ​ച്ചൂ​ച്ചി​റ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.