ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല: സ​ര്‍​ക്കാ​ര്‍ ത​ല ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കി ‌‌
Sunday, December 8, 2019 11:06 PM IST
പ​ത്ത​നം​തി​ട്ട: ച​ക്കു​ള​ത്ത്കാ​വ് പൊ​ങ്കാ​ല ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ ന​ട​ത്തേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്‌​ട്രേ​റ്റ് അ​ല​ക്‌​സ് പി.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗം രൂ​പം ന​ല്‍​കി.
10നാ​ണ് ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല. ക്ഷേ​ത്ര​പ​രി​സ​ര​ത്തും റോ​ഡി​ലും പൊ​ങ്കാ​ല അ​ടു​പ്പു​ക​ളു​മാ​യി ഇ​രി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യും, ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​വും, ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വും പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തും.
ഇ​തി​നാ​യി 105 വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം 259 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കും.
പൊ​ങ്കാ​ല ദി​വ​സം കെ​എ​സ്ആ​ര്‍​ടി​സി 17 ബ​സ് സ​ര്‍​വീ​സ് ന​ട​ത്തും. കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് അ​ട​ക്കം പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും. സ​മീ​പ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക​ളി​ല്‍​നി​ന്ന് പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സ് ഉ​ണ്ടാ​കും.
ജ​ല അ​തോ​റി​റ്റി കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തും. പൊ​ങ്കാ​ല ദി​വ​സം ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൂ​ര്‍​ണ മ​ദ്യ​നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. തി​രു​വ​ല്ല ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും ചാ​ത്ത​ങ്കേ​രി പി​എ​ച്ച് സെ​ന്‍റ​റി​ലും അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യം ആ​രോ​ഗ്യ വ​കു​പ്പ് ഒ​രു​ക്കും. ഫ​യ​ര്‍​ഫോ​ഴ്സ് ആ​വ​ശ്യ​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കും.
കെഎ​സ്ഇ​ബി വൈ​ദ്യു​തി മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ സ്‌​പെ​ഷ​ല്‍ ടീ​മി​നെ സ​ജ്ജ​മാ​ക്കി നി​ര്‍​ത്തും. ക്ഷേ​ത്ര​പ​രി​സ​ര​ത്ത് മാം​സ, മ​ത്സ്യ ക​ട​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കും.
ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ലി​നെ കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യും തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ന​വീ​ന്‍ ബാ​ബു​വി​നെ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.​
യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ഡി​എം) ആ​ര്‍. ബീ​നാ റാ​ണി, തി​രു​വ​ല്ല ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക്ഷേ​ത്രം അ​ഡ്മി​നി​ട്രേ​റ്റ​ര്‍ കെ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ഫെ​സ്റ്റി​വ​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്‌​കു​മാ​ര്‍, ഹ​രി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, സു​രേ​ഷ് കാ​വും​ഭാ​ഗം, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌