വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ
Sunday, December 8, 2019 11:07 PM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ അ​ധ്യാ​പ​ക​നെ റി​മാ​ൻ​ഡ് ചെ​യ്തു. വെ​ള്ള​പ്പാ​റ സു​രാ​ശു​ഭ​വ​നി​ൽ സു​കേ​ഷാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ ര​ക്ഷ​ക​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യേ തു​ട​ർ​ന്ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. പ​രാ​തി ചൈ​ൽ​ഡ് ലൈ​ന് കൈ​മാ​റി​യ​തി​നേ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സു​ണ്ടാ​യ​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. സു​കേ​ഷി​നെ​തി​രെ നേ​ര​ത്തെ​യും സ​മാ​ന കേ​സു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.