ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം കു​മി​യു​ന്നു, എ​ൽ​ഡി​എ​ഫ് മാ​ർ​ച്ചു ന​ട​ത്തി
Monday, December 9, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ന്നു​കൂ​ടു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്യി​ല്ലെ​ന്ന ന​ഗ​ര​സ​ഭ നി​ല​പാ​ടി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.മാ​ലി​ന്യ ശേ​ഖ​ര​ണം, സം​സ്ക​ര​ണം ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​കു​ന്ന​തി​നു മു​ന്പേ ന​ഗ​ര​സ​ഭ മാ​ലി​ന്യ​ശേ​ഖ​ര​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ത് ത​രം​തി​രി​ച്ച് സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്ക​ണ​മെ​ന്നു​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദേ​ശം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ​മോ നി​ർ​ദേ​ശ​ങ്ങ​ളോ ന​ൽ​കാ​തെ​യു​ള്ള ന​ട​പ​ടി കാ​ര​ണം മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​ണ്. ഇ​തു ത​ട​യാ​ൻ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ​യ്ക്കി​ല്ല.
മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച ന​ഗ​ര​സ​ഭ ഉ​റ​വി​ട മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നെ​ത്തി​ച്ച സം​വി​ധാ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ന്നി​ട്ടി​ല്ല.
ഇ​തി​നി​ടെ മാ​ലി​ന്യ​ശേ​ഖ​ര​ണം ക​രാ​റെ​ടു​ത്ത ക​ന്പ​നി​ക്ക് ഇ​തു ത​രം​തി​രി​ച്ചെ​ടു​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യി.മാ​ലി​ന്യ​വി​ഷ​യ​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ്രവർത്തകർ ഓഫീസിലേക്ക് കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു.തുടർന്ന് ഓഫീസിനു മുന്പിൽ ധർണ നടത്തി.
സം​സ്ക​ര​ണ രം​ഗ​ത്തെ പ​രാ​ജ​യം ന​ഗ​ര​ത്തെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ ഭീ​ഷ​ണി​യി ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്നു. വീ​ടു​ക​ളി​ൽ നി​ന്ന് മാ​ലി​ന്യ​ശേ​ഖ​ര​ണം ന​ട​ത്തി​യി​രു​ന്ന വ​നി​താ തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ടു. സം​സ്ക​ര​ണ​ത്തി​നു മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ എ​ടു​ക്കു​മെ​ന്ന് നോ​ട്ടീ​സ് ന​ൽ​കി ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ ചെ​യ്യു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.
ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ടി​നെ​തി​രെ സ​മ​രം ശ​ക​ത​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​മ്പി​ൽ ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ റ്റി. ​സ​ക്കീ​ർ ഹൂ​സൈ​ൻ പ​റ​ഞ്ഞു. കെ. ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് പി.​കെ. അ​നീ​ഷ്, അ​ശോ​ക് കു​മാ​ർ, ശോ​ഭാ കെ. ​മാ​ത്യു, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, ആ​ർ, സാ​ബു, സു​മേ​ഷ് ഐ​ശ്വ​ര്യ, ഇ​ക്ബാ​ൽ അ​ത്തി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.