സം​യു​ക്ത ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
Monday, December 9, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: ബേ​സി​ൽ ദ​യ​റാ​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ​മാ​രാ​യി​രു​ന്ന ദാ​നി​യേ​ൽ മാ​ർ പീ​ല​ക്സി​നോ​സ്, ഫി​ലി​പ്പോ​സ് മാ​ർ യൗ​സേ​ബി​യോ​സ് എ​ന്നീ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ സം​യു​ക്ത ഓ​ർ​മ​പ്പെ​രു​ന്നാ​ൾ നാ​ളെ മു​ത​ൽ 13 വ​രെ ന​ട​ക്കും.നാ​ളെ ആ​റി​നു സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് ഫാ.​കെ.​ജി. അ​ല​ക്സാ​ണ്ട​ർ പ്ര​സം​ഗി​ക്കും. 12ന് ​ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, ഏ​ഴി​ന് അ​ര​മ​ന ചാ​പ്പ​ലി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം അ​ഴൂ​ർ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് കു​രി​ശ​ടി, എം​പി​എം ഹോ​സ്റ്റ​ൽ വ​ഴി തി​രി​കെ ചാ​പ്പ​ലി​ലെ​ത്തും. 13നു ​രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 9.30ന് ​കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം, നേ​ർ​ച്ച​വി​ള​ന്പ്. 11ന് ​കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കും.

ഹി​ന്ദി ഡി​പ്ലോ​മ സീ​റ്റ് ഒ​ഴി​വ്

അ​ടൂ​ർ: കേ​ര​ള പി​എ​സ്‌​സി അം​ഗീ​കൃ​ത ഹി​ന്ദി ഡി​പ്ലോ​മ ഇ​ന്‍ എ​ലി​മെ​ന്റ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ കോ​ഴ്സി​ന് ഒ​ഴി​വു​ള​ള സീ​റ്റി​ലേ​ക്ക് പ്ല​സ് ടു 50 ​ശ​ത​മാ​നം മാ​ര്‍​ക്കു​ള​ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ന്ന് അ​ടൂ​ര്‍ ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര​കേ​ന്ദ്രം പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. 04734-226028, 8547126028.