റിം​ഗ് റോ​ഡി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റം ; അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​മാ​യി ക​ള​ക്ട​ര്‍
Tuesday, December 10, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: റിം​ഗ് റോ​ഡി​ല്‍ അ​ന​ധി​കൃ​ത കൈ​യേ​റ്റം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് പ​റ​ഞ്ഞു. റിം​ഗ് റോ​ഡി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ കൈ​യേ​റി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​ശേ​ഷ​മാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റിം​ഗ് റോ​ഡി​ല്‍ ആ​ക്സി​സ് ബാ​ങ്കി​ന് എ​തി​ര്‍​വ​ശ​ത്ത് സ​ര്‍​വേ ന​മ്പ​ര്‍ 368/2 ലു​ള്ള മൂ​ന്ന​ര സെ​ന്‍റ് ഭൂ​മി പി​ഡ​ബ്ല്യു​ഡി റോ​ഡ് പു​റ​മ്പോ​ക്കും തോ​ട് പു​റ​മ്പോ​ക്കു​മാ​യ സ്ഥ​ല​മാ​ണ്. ഈ ​സ്ഥ​ലം കൈ​യേ​റി സ്വ​കാ​ര്യ വ്യ​ക്തി കെ​ട്ടി​ടം നി​ര്‍​മി​ച്ച​താ​യി ക​ണ്ടെ​ത്തി. ഉ​ട​മ​സ്ഥ​നെ​തി​രേ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്കു സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത ഇ​ട​മാ​ണ് ആ​ക്സി​സ് ബാ​ങ്കി​ന് എ​തി​ര്‍​വ​ശ​മു​ള്ള സ്ഥ​ലം. റിം​ഗ് റോ​ഡി​ല്‍ മ​റ്റി​ട​ങ്ങ​ളി​ലും അ​ന​ധി​കൃ​ത കൈ​യേ​റ്റം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​ന് കി​ഴ​ക്കു​വ​ശ​ത്ത് സ​ര്‍​വേ ന​മ്പ​ര്‍ 34/8 ല്‍​പ്പെ​ട്ട റോ​ഡ് പു​റ​മ്പോ​ക്കും 35/1 ല്‍ ​ഉ​ള്‍​പ്പെ​ട്ട തോ​ട് പു​റ​മ്പോ​ക്കും കൂ​ടി​ച്ചേ​ര്‍​ന്ന നാ​ല് സെ​ന്‍റ് സ്ഥ​ലം കൈ​യേ​റി സ്വ​കാ​ര്യ വ്യ​ക്തി ഹോ​ട്ട​ല്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. ശ്രീ​വ​ത്സം ടെ​ക്സ്റ്റ​യി​ല്‍​സി​ന് മു​ന്‍​വ​ശ​വും ക​സി​ന്‍​സ് ഹോ​ട്ട​ലി​ന് മു​ന്പി​ലു​ള്ള റോ​ഡ് കൈ​യേ​റ്റ​വും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

കൈ​യേ​റ്റ​ക്കാ​ര്‍​ക്കെ​തി​രെ അ​ടി​യ​ന്ത​ര​മാ​യി ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ല്‍​ദാ​ര്‍ ബി. ​ജ്യോ​തി, കോ​ഴ​ഞ്ചേ​രി അ​ഡീ​ഷ​ണ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​ഓ​മ​ന​ക്കു​ട്ട​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ കെ.​ല​ളി​ത, സാം ​പി തോ​മ​സ്, പ​ത്ത​നം​തി​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ​സ്.​സു​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും ക​ള​ക്ട​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.