നാ​ര​ങ്ങാ​നം ക​ർ​ഷ​ക​ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​നം ജി​ല്ലാ​ത​ല​ത്തി​ലേ​ക്ക് ‌‌
Thursday, December 12, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രൂ​പീ​കൃ​ത​മാ​യ നാ​ര​ങ്ങാ​നം ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​നം ജി​ല്ലാ​ത​ല​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും.

ക​ർ​ഷ​ക​ർ​ക്കു ഭീ​ഷ​ണി​യാ​യി നാ​ട്ടി​ൽ വി​ഹ​രി​ക്കു​ന്ന കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​നോ കാ​ട്ടി​ലേ​ക്ക് തി​രി​കെ അ​യ​യ്ക്കാ​നോ നി​യ​മ​വ്യ​വ​സ്ഥ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക കൂ​ട്ടാ​യ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന വ​ന്യ​ജീ​വി​ക​ളെ തു​ര​ത്ത​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ സ​ജീ​വ​മാ​യി വ​രി​ക​യാ​ണ്.

ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​റ്റു​ക​ളു​ടെ സം​ഗ​മ​മാ​ണ് നാ​ര​ങ്ങാ​നം ക​ർ​ഷ​ക കൂ​ട്ടാ​യ്മ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജി​ല്ലാ​ത​ല യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് റാ​ന്നി എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും.