ഹ​രി​ത കേ​ര​ളം മി​ഷ​ന്‍: നീ​ർ​ച്ചാ​ലു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം 22 വ​രെ ‌‌
Friday, December 13, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: പ​ഞ്ചാ​യ​ത്ത്ത​ല ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രു​ടെ ജി​ല്ലാ​ത​ല യോ​ഗം കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ചേ​ര്‍​ന്നു. ഇന്നു മു​ത​ല്‍ 22 വ​രെ ന​ട​ക്കു​ന്ന നീ​ര്‍​ച്ചാ​ലു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സം​ഘാ​ട​ക സ​മി​തി യോ​ഗ​ങ്ങ​ള്‍ എ​ത്ര​യും പെ​ട്ടെന്ന് ത​ന്നെ പൂ​ര്‍​ത്തീ​ക​രി​ച്ച് നീ​ര്‍​ച്ചാ​ലു​ക​ളു​ടെ ജ​ന​കീ​യ വീ​ണ്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ് അ​റി​യി​ച്ചു.
മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ഏ​കോ​പി​പ്പി​ക്കേ​ണ്ട​ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രു​ടെ ചു​മ​ത​ല​യാ​ണ്. അ​തി​നാ​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കേ​ണ്ട​ത് മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൃ​ഷി ഉ​പ​മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​രി​ശ് ര​ഹി​ത പ​ഞ്ചാ​യ​ത്ത്, ഹ​രി​ത സ​മൃ​ദ്ധി വാ​ര്‍​ഡ്, പ​ച്ച​ത്തു​രു​ത്ത് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ ച​ര്‍​ച്ച​യും ന​ട​ത്തി. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ത​രി​ശ് ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി ഏ​റ്റെ​ടു​ത്ത കു​ന്ന​ന്താ​നം, വെ​ച്ചൂ​ച്ചി​റ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ത​രി​ശ് ര​ഹി​ത പ്ര​ഖ്യാ​പ​നം ന​ട​ന്നു. തു​മ്പ​മ​ണ്‍, കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഡി​സം​ബ​ര്‍ - ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​യി പ്ര​ഖ്യാ​പ​നം ന​ട​ക്കും. ഹ​രി​ത സ​മൃ​ദ്ധി വാ​ര്‍​ഡ്, പ​ച്ച​ത്തു​രു​ത്ത് എ​ന്നി​വ​യു​ടെ ച​ര്‍​ച്ച​യും യോ​ഗ​ത്തി​ല്‍ ന​ട​ന്നു.
വ​ന​പ്ര​ദേ​ശം കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​ച്ച​ത്തു​രു​ത്ത് നി​ര്‍​മ്മി​ക്കും. ഹ​രി​ത​ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​രോ സ്വ​യം തൊ​ഴി​ല്‍ യൂ​ണി​റ്റു​ക​ള്‍ ആ​രം​ഭി​ച്ച് ഹ​രി​ത ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ള്‍​ക്ക് ഒ​രു വ​രു​മാ​നം എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ സാ​ധി​ക്ക​ണം. ജി​ല്ല​യി​ല്‍ 13 പ​ഞ്ചാ​യ​ത്തു​ക​ളെ ബീ​ക്ക​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി 26 ന് ​ചെ​ന്നീ​ര്‍​ക്ക​ര, കു​ള​ന​ട, തു​മ്പ​മ​ണ്‍ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ സ​മ​ഗ്ര മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​നം ന​ട​പ്പി​ലാ​യ പ​ഞ്ചാ​യ​ത്തു​ക​ളാ​യി മാ​റും.
ജ​ല ഉ​പ​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി നാം ​ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​ത്തി​ന്‍റെ പ​രി​ശു​ദ്ധി ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​യ​ന്‍​സ് ഗ്രൂ​പ്പ് ഉ​ള്ള ഗ​വ​ണ്‍​മെ​ന്‍റ് അ​ല്ലെ​ങ്കി​ല്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ജ​ല​ഗു​ണ പ​രി​ശോ​ധ​ന ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​യി സ്‌​കൂ​ളു​ക​ള്‍ നി​ശ്ച​യി​ച്ച് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി എ​ത്ര​യും പെ​ട്ട​ന്ന് ത​ന്നെ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ജ​ല​ത്തി​ന്‍റെ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും താ​ര​ത​മ്യം ചെ​യ്ത് ജ​ല ബ​ഡ്ജ​റ്റ് ത​യ്യാ​റാ​ക്ക​ണം. കൂ​ടാ​തെ ജ​ല​സ്രോ​ത​സു​ക​ളി​ല്‍ ജ​ല​ത്തി​ന്‍റെ അ​ള​വ് നി​ര്‍​ണ​യി​ക്കാ​ന്‍ ഉ​ള്ള സ്‌​കെ​യി​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌