സ്വ​കാ​ര്യ ആ​ശു​പ​ത്രി​ കെട്ടിടത്തിൽ നിന്നും ചാടിയ യുവാവിന് പരിക്ക്
Friday, December 13, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ലെ നാ​ലാം നി​ല​യി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. പു​ത്ത​ൻ​പീ​ടി​ക മ​ല്ലേ​ത്ത് വീ​ട്ടി​ൽ ഷോ​ബി ശാ​മു​വേ​ലാ​ണ് (36) ആ​ശു​പ​ത്രി​യു​ടെ നാ​ലാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്കു ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.
വീ​ഴ്ച​യി​ൽ കാ​ലൊ​ടി​ഞ്ഞ ഷോ​ബി​യെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ 11.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ ഒ​ന്നാം നി​ല​യി​ലെ​ത്തി​യ ഷോ​ബി ഐ​സി​യു​വി​ന് സ​മീ​പ​ത്ത് നി​ന്ന​യാ​ളോ​ട് ഇ​വി​ടെ നി​ന്ന് ചാ​ടി​യാ​ൽ മ​രി​ക്കു​മോ എ​ന്നു ചോ​ദി​ച്ചി​രു​ന്നു. ഇ​ല്ലെ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ​യാ​ൾ സെ​ക്യൂ​രി​റ്റി​യെ വി​ളി​ക്കാ​ൻ പോ​യ​പ്പോ​ൾ ഷോ​ബി താ​ഴേ​ക്കി​റ​ങ്ങി. തു​ട​ർ​ന്ന് ലി​ഫ്റ്റ് വ​ഴി നാ​ലാം നി​ല​യി​ലെ​ത്തി. തുടർന്നു താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നെ​ന്ന് അ​വി​ടെ ക​ണ്ടു നി​ന്ന​വ​ർ പ​റ​ഞ്ഞു.
ആ​ശു​പ​ത്രി​ക്കു​ള​ളി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ആ​ഴം കു​റ​ഞ്ഞ കു​ള​ത്തി​ലേ​ക്കാ​ണ് ചാ​ടി​യ​ത്. വെ​ള​ള​ത്തി​ൽ വീ​ണ​തി​നാ​ലാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തി​രു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ ക്രി​സ്മ​സി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​ത അ​ല​ങ്കാ​ര​ത്തി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​താ​ണെ​ന്ന് ക​രു​തി ആ​ദ്യം മാ​റി നി​ന്നു.
തു​ട​ർ​ന്ന് വൈ​ദ്യു​തി ഓ​ഫാ​ക്കി​യ ശേ​ഷം, അ​ബോ​ധാ​വ​സ്ഥി​യി​ൽ കി​ട​ന്ന ഷോ​ബി​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഉ​ട​നെ ബോ​ധം തെ​ളി​യു​ക​യും ചെ​യ്തു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്ന് ഇ​യാ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ടും പോ​ലീ​സി​നോ​ടും പ​റ​ഞ്ഞു. ‌