എംസിവൈഎം പ്രവർത്തന വർഷ സമാപനാഘോഷം
Saturday, December 14, 2019 11:09 PM IST
വ​ക​യാ​ർ: കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും പൊ​തു​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ സ​ഭാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന മു​ന്‍ അ​ധ്യ​ക്ഷ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത.

എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ 2018-2019 പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ സ​മാ​പ​ നാ​ഘോ​ഷം വ​ക​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം​സി​വൈ​എം ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ ഈ​നോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ​ബ​ലി​യോ​ടെ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ലി​പി​ന്‍ രാ​ജ് ഐ​ആ​ർ​പി​എ​സ് യു​വ​ജ​ന സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ല്‍​കി. ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ഷാ​ജി മ​ണി​കു​ളം, എം​സി​വൈ​എം സ​ഭാ​ത​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കി​ഴ​ക്കേ​തി​ല്‍, ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് ചി​റ​യ​ത്ത്, ജി​ല്ലാ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് കൈ​തോ​ണ്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​ഫി​ന്‍ സാം, ​ജെ​യിം​സ് ജോ​സ്, സ​ജി വ​ര്‍​ഗീ​സ്, ആ​ന്‍ മ​രി​യ​റ്റ് സ്ലീ​ബ, സി​സ്റ്റ​ര്‍ കൃ​പ എ​സ്ഐ​സി, സ്വേ​ത മാ​ത്യു, ഒ​ലീ​വി​യ എം. ​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
യു​വ​ജ​ന റാ​ലി​യോ​ടെ പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ സ​മാ​പ​ന പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.