പു​ഷ്പ​ഗി​രി​യി​ൽ ന​വീ​ക​രി​ച്ച സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഒ​പി വി​ഭാ​ഗം
Saturday, December 14, 2019 11:12 PM IST
തി​രു​വ​ല്ല: വ​ജ്ര ജൂ​ബി​ലി നി​റ​വി​ൽ നി​ൽ​ക്കു​ന്ന പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി രോ​ഗി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥി ന​വീ​ക​രി​ച്ച സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഒ​പി ബ്ലോ​ക്ക് ആ​രം​ഭി​ച്ചു.
പു​ഷ്പ​ഗി​രി സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത്, ഡോ. ​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ഡോ. ​ജീ​ന ബെ​ഞ്ച​മി​ൻ, ഡോ. ​അ​മി​ത് കു​മാ​ർ, സി​സ്റ്റ​ർ തെ​രേ​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി, ഗ്യാ​സ്ട്രോ സ​ർ​ജ​റി, റേ​ഡി​യോ​ള​ജി, യൂ​റോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളാ​ണ് ഈ ​ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജി​എ​സ്ടി റി​ട്ടേ​ണ്‍ പ​രി​ശീ​ല​നം ‌നാളെ

പ​ത്ത​നം​തി​ട്ട: പു​തു​താ​യി നി​ല​വി​ല്‍ വ​രു​ന്ന ജി​എ​സ്ടി റി​ട്ടേ​ണു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഫ​യ​ല്‍ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ന പ​രി​പാ​ടി സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ടൂ​ര്‍ റ​വ​ന്യു ട​വ​റി​ലു​ള്ള കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. വ്യാ​പാ​രി​ക​ള്‍, ടാ​ക്‌​സ് പ്രാ​ക്ടീ​ഷ​ണ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 04734-224847. ‌