മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ സ്ഥാ​ന​ല​ബ്ധി; തെ​ക്ക​ൻ​മി​ഷ​നും അ​ഭി​മാ​നം
Wednesday, January 15, 2020 10:44 PM IST
പ​ത്ത​നം​തി​ട്ട: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ തെ​ക്ക​ൻ മി​ഷ​ന്‍റെ പ്ര​ഥ​മ വി​കാ​രി ജ​ന​റാ​ളാ​യി​രു​ന്ന ഫാ.​ജോ​സ് പു​ളി​ക്ക​ൽ പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നും ഇ​പ്പോ​ൾ രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ​പ്പോ​ൾ ഇ​ട​വ​ക​ക​ളും വി​ശ്വാ​സി​ക​ളും ഏ​റെ ആ​ഹ്ലാ​ദ​ത്തി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ തെ​ക്ക​ൻ​മി​ഷ​ൻ രൂ​പീ​കൃ​ത​മാ​യ 2011 ൽ ​പ​ത്ത​നം​തി​ട്ട മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യം വി​കാ​രി​യും തെ​ക്ക​ൻ മി​ഷ​ന്‍റെ പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള വി​കാ​രി ജ​ന​റാ​ളു​മാ​യി ഫാ.​ജോ​സ് പു​ളി​ക്ക​ൽ നി​യ​മി​ത​നാ​യി. രൂ​പ​ത​യു​ടെ കീ​ഴി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന 17 ദേ​വാ​ല​യ​ങ്ങ​ളാ​ണ് തെ​ക്ക​ൻ​മി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട​ത്. പ​ത്ത​നം​തി​ട്ട കേ​ന്ദ്ര​മാ​ക്കി​യു​ള്ള മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വി​ധ സ​ഭാ വി​ശ്വാ​സി​ക​ളു​ടെ​യും മ​ത​നേ​താ​ക്ക​ളു​ടെ​യും പി​ന്തു​ണ ആ​ർ​ജ്ജി​ച്ചെ​ടു​ക്കാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​നാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ആ​സ്ഥാ​ന​ത്ത് വി​കാ​രി ജ​ന​റാ​ളാ​യി നി​യോ​ഗി​ത​നാ​കു​ന്ന​തു​വ​രെ അ​ദ്ദേ​ഹം പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. പ​ത്ത​നം​തി​ട്ട മേ​രി​മാ​താ ഫൊ​റോ​ന​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​നു ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് മാ​ർ ജോ​സ് പു​ളി​ക്ക​ൽ വി​കാ​രി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​നൊ​പ്പം മാ​ർ ജോ​സ് പു​ളി​ക്ക​ലും സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.