വ​ച​നം വ്യ​ക്തി​ക​ളെ വി​ശു​ദ്ധി​യി​ലേ​ക്ക് ന​യി​ക്കും: മാ​ർ ഈ​വാ​നി​യോ​സ്
Wednesday, January 15, 2020 10:44 PM IST
റാ​ന്നി: ദൈ​വ​വ​ച​നം വ്യ​ക്തി​ക​ളെ ജീ​വി​ത വി​ശു​ദ്ധി​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് ക്നാ​നാ​യ സ​ഭ റാ​ന്നി മേ​ഖ​ലാ​ധ്യ​ക്ഷ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. 56-ാമ​ത് റാ​ന്നി കാ​ത്ത​ലി​ക് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ സെ​ന്‍റ് തോ​മ​സ് ന​ഗ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വ​ച​ന സ​ന്ദേ​ശം ശ്ര​വ​ണം ഉ​പ​രി​പ്ല​വ​മാ​ക​രു​തെ​ന്നും അ​തി​ന് ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. കേ​ൾ​ക്കു​ന്ന തി​രു​വ​ച​ന​ങ്ങ​ൾ ജീ​വി​ത​ത്തി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി മാ​ന​സാ​ന്ത​ര​ത്തി​ന്‍റെ അ​നു​ഭ​വ​ത്തി​ലെ​ത്തു​ന്പോ​ൾ മാ​ത്ര​മേ വ​ച​നം വ്യ​ക്തി​യി​ൽ ഫ​ല​പ്രാ​പ്തി​യു​ണ്ടാ​ക്കി​യെ​ന്നു പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പാ​ഞ്ഞു. പ​ത്ത​നം​തി​ട്ട ജീ​സ​സ് മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ ഫാ.​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മോ​ണ്‍.​ജോ​ർ​ജ് കു​രി​ശും​മൂ​ട്ടി​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ.​ജോ​സ​ഫ് ന​രി​മ​റ്റം, സെ​ക്ര​ട്ട​റി ബി​നു ഊ​നേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല. 6.25 ന് ​ഗാ​ന ശു​ശ്രൂ​ഷ. 6.45 ന് ​ഫാ.​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ വ​ച​ന​ശു​ശ്രൂ​ഷ ന​ട​ത്തും.