മ​ത്സ്യ സം​സ്ക​ര​ണം പ​രി​ശീ​ല​നം
Thursday, January 16, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ത്സ്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ ഏ​ക​ദി​ന പ​രി​ശീ​ല​നം പ​ത്ത​നം​തി​ട്ട ജി​ല്ലാ ഐ​സി​എ​ആ​ര്‍-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ വ​ച്ച് 21 ന് ​രാ​വി​ലെ 10 മു​ത​ല്‍ ന​ട​ത്ത​പ്പെ​ടു​ന്നു. എ​റ​ണാ​കു​ളം കേ​ന്ദ്ര മ​ത്സ്യ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ വി​ദ​ഗ്ദ​ര്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 18 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മു​മ്പാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ണ്‍: 8078572094.