പെ​രി​ങ്ങ​നാ​ട് പ​ള്ളി​യി​ൽ കാ​ർ​ഷി​കോ​ത്സ​വം
Thursday, January 16, 2020 10:54 PM IST
അ​ടൂ​ർ: പെ​രി​ങ്ങ​നാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ല​ഹ് മോ 2020 ​എ​ന്ന നാ​മ​ധേ​യ​ത്തി​ൽ കാ​ർ​ഷി​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ളം​ബ​ര റാ​ലി, ആ​ദ്യ​ഫ​ല പ്പെ​രു​ന്നാ​ൾ, ഫു​ഡ് ഫെ​സ്റ്റ്, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ 19നു ​ന​ട​ക്കും.നാളെ ​ഉ​ച്ച​യ്ക്ക്് ഒ​ന്നു മു​ത​ൽ ഇ​ട​വ​ക യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ങ്ങ​നാ​ട് ദേ​ശം ചു​റ്റി വി​ളം​ബ​ര റാ​ലി​യും ആ​ദ്യ ഫ​ല​ഘോ​ഷ​യാ​ത്ര​യും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​നു കു​ർ​ബാ​ന. എ​ട്ടി​ന് ആ​ദ്യ​ഫ​ല ലേ​ല​വും ഭ​ക്ഷ്യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, അ​ടൂ​ർ ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദ്ദ് മു​ഖ്യാ​തി​ഥി​ക​ളാ​കും. പ​ത്തി​നു കാ​ർ​ഷി​ക സം​സ്കാ​രി​ക സ​മ്മേ​ള​നം ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​നം മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം ആ​റി​നു സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ചി​ന്താ ജെ​റോം ഉ​ദ്ഘാ​ട​നം ചെ​യ്യും, സീ​രി​യ​ൽ സി​നി​മാ താ​രം സാ​ജ​ൻ സൂ​ര്യ മു​ഖ്യാ​തി​ഥി​യാ​കും.