പൗ​ര​ത്വ​ നിയമ ഭേ​ദ​ഗ​തി ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ ന​ഷ്ട​മാ​ക്കും: ഉ​മ്മ​ന്‍ ചാ​ണ്ടി ‌
Saturday, January 18, 2020 11:03 PM IST
വെ​ച്ചൂ​ച്ചി​റ: ന​രേ​ന്ദ്ര മോദി സ​ര്‍​ക്കാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​ക്കി​യ പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി നി​യ​മം നൂ​റ്റാ​ണ്ടു​ക​ളാ​യി രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന മ​തേ​ത​ര​ത്വ​വും സൗ​ഹാ​ര്‍​ദവും ത​ക​ര്‍​ത്ത് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ​ത്ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍​ ചാ​ണ്ടി. പൗ​ര​ത്വ നി​യ​മ​ത്തി​നും കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ദു​ര്‍​ഭ​ര​ണ​ത്തി​നു​മെ​തി​രെ പ​ത്ത​നം​തി​ട്ട ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ജി​ല്ലാ പ​ദ​യാ​ത്ര​യാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല റാ​ന്നി ചാ​ത്ത​ന്‍​ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യ​യി​രു​ന്നുഅ​ദ്ദേ​ഹം. എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ക​യും സ​മ​ത്വം - സാ​ഹോ​ദ​ര്യം - തു​ല്യ​അ​വ​സ​ര​ങ്ങ​ള്‍ എ​ന്നി​വ ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ല്‍​കു​ന്ന​താ​ണ്. എ​ന്നാ​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തിയിലൂ​ടെ ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ള്‍ ബ​ലി​ക​ഴി​ച്ചി​രി​ക്കു​ന്നു. വി​ഭാ​ഗീ​യ​ത വ​ള​ര്‍​ത്തി രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​വാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ രാ​ജ്യ​ത്തെ യു​വാ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ള്‍ കേ​ന്ദ്ര ഭ​ര​ണ​ത്തി​ന് താ​ക്കീ​താ​യി മാ​റി​യി​രി​ക്കു​ന്നു.

സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ക്ര​മ​വും കൊ​ല​പാ​ത​ക​വും അ​ഴി​മ​തി​യും മു​ഖ​മു​ദ്ര​യാ​ക്കി ഭ​ര​ണം ന​ട​ത്തു​ക​യാ​ണ്. കൊ​ല​പാ​ത​കി​ക​ള്‍​ക്ക് നി​യ​മ സ​ഹാ​യം ഉ​റ​പ്പാ​ക്കി നി​യ​മം അ​ട്ടി​മ​റി​ക്കു​വാ​ന്‍ കൂ​ട്ടു​നി​ല്‍​ക്കു​ന്നു. സി​പി​എം അ​ക്ര​മ​ത്തി​ലൂ​ടെ മ​ക്ക​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​തി​നെ എ​തി​ര്‍​ക്കു​വാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്ക​രി​ന്‍റെ ശ​മ്പ​ളം​പ​റ്റു​ന്ന നൂ​റ് അ​ഭി​ഭാ​ഷ​ക​ര്‍ ഉ​ണ്ടാ​യി​ട്ടും ല​ക്ഷ​ങ്ങ​ള്‍ ഫീ​സ് ന​ല്‍​കി സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​രെ കൊ​ണ്ടു​വ​ന്ന് നി​യ​മം അ​ട്ടി​മ​റി​ക്കു​ക​യാ​ണ് പി​ണ​റാ​യി ചെ​യ്യു​ന്ന​തെ​ന​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്‌ട്രീയകാ​ര്യ സ​മി​തി അം​ഗം പ്ര​ഫ പി ​ജെ കു​ര്യ​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ​ന്ത​ളം സു​ധാ​ക​ര​ന്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി ടി. ​എ. സ​ലീം, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, റി​ങ്കു ചെ​റി​യാ​ന്‍, ടി.​കെ. സാ​ജു, സ​തീ​ഷ് പ​ണി​ക്ക​ര്‍, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ല്‍, വി. ​എ. അ​ഹ​മ്മ​ദ് ഷാ, ​ലി​ജു ജോ​ര്‍​ജ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് തോ​മ​സ്, റെ​ജി പൂ​വ​ത്തൂ​ര്‍, കെ. ​ജ​യ​വ​ര്‍​മ, മാ​ത്യു കു​ള​ത്തു​ങ്ക​ല്‍, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം, എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, സു​നി​ല്‍ എ​സ്. ലാ​ല്‍, സ​ജി കൊ​ട്ട​യ്ക്കാ​ട്, അ​ല​ക്സ് മാ​ര്‍​ഷ്വ​ല്‍, ടി. ​വി. വ​ര്‍​ക്കി, ടി. ​കെ, ജ​യിം​സ്, സ​ജി ചാ​ക്കോ, അ​ന്ന​പൂ​ര്‍​ണാ​ദേ​വി, സ​തീ​ഷ് ബാ​ബു, വൈ ​യാ​ക്കൂ​ബ്, ലാ​ലു ജോ​ണ്‍, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, പ്ര​കാ​ശ്കു​മാ​ര്‍ ച​ര​ളേ​ത്ത്, ജേ​ക്ക​ബ് പി .​ചെ​റി​യാ​ന്‍, സു​നി​ല്‍​കു​മാ​ര്‍ പു​ല്ലാ​ട്, സ​ലീം പി. ​ചാ​ക്കോ, മാ​ത്യു പാ​ല​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വാ​സ് വാ​യി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ ജാ​ഥാ ക്യാ​പ്റ്റ​ന്‍ ബാ​ബു ജോ​ര്‍​ജി​ന് ഉ​മ്മ​ന്‍​ചാ​ണ്ടി പ​താ​ക കൈ​മാ​റി. ഡി​സി​സി​യു​ടെ വെ​ബ് സൈ​റ്റും ഉ​മ്മ​ന്‍​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.വെ​ച്ചൂ​ച്ചി​റ ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്റ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ടി. ​കെ ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല​യി​ലു​ട​നീ​ളം നൂ​റു ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു.

ബാ​ന്‍റ് - ചെ​ണ്ട - വാ​ദ്യ​മേ​ള​ങ്ങ​ള്‍, വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് യാ​ത്ര വെ​ച്ചൂ​ച്ചി​റ​യി​ല്‍ സ​മാ​പി​ച്ച​ത്. വി​ഥി​ക​ളി​ല്‍ ഉ​ട​നീ​ളം ജ​ന​ങ്ങ​ള്‍ ജാ​ഥ​യെ അ​ഭി​വാ​ദ്യം അ​റ​ര്‍​പ്പി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണ​ങ്ങ​ളും ന​ല്‍​കി.ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് അ​ത്തി​ക്ക​യ​ത്ത് യാ​ത്ര ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ന്‍റോ ആ​ന്‍​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ട​ശേ​രി​ര​ക്ക​ര​യി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ന്‍ മ​ന്ത്രി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌