കോ​ട്ടാ​ങ്ങ​ല്‍ പ​ട​യ​ണി; കെ​എ​സ്ആ​ര്‍​ടി​സി അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും
Monday, January 20, 2020 10:57 PM IST
കോ​ട്ടാ​ങ്ങ​ൽ: കോ​ട്ടാ​ങ്ങ​ല്‍ ശ്രീ​മ​ഹാ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ പ​ട​യ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍​ത​ല ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും.
പ​ട​യ​ണി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ആ​വ​ശ്യ​മാ​ണെ​ന്നും കാ​ര്യ​ക്ഷ​മ​രാ​യ ഏ​കോ​പ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ പ​ട​യ​ണി ഉ​ത്സ​വ​ത്തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നാ​കൂ​വെ​ന്നും തി​രു​വ​ല്ല ആ​ർ​ഡി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ല്ല​പ്പ​ള്ളി ത​ഹ​സീ​ല്‍​ദാ​ര്‍ ടി. ​മ​ധു​സു​ദ​ന​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.
ചാ​ലാ​പ്പ​ള്ളി - കോ​ട്ടാ​ങ്ങ​ല്‍ - കു​ള​ത്തൂ​ര്‍ അ​മ്പ​ലം റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ന​ല്ല ഉ​യ​ര​ത്തി​ലാ​യ​തി​നാ​ല്‍ സൈ​ഡ് ഫി​ല്ലിം​ഗ് അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും യോ​ഗം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ടു നി​ർ​ദേ​ശി​ച്ചു.
29, 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ അ​ഗ്നി​ശ​മ​ന സേ​ന വി​ഭാ​ഗം, മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സേ​വ​നം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു ക്ഷേ​ത്ര ഭ​ര​ണ സ​മി​തി യോ​ഗ​ത്തെ അ​റി​യി​ച്ചു. പൂ​ത്തൂ​ര്‍​പ​ടി മു​ത​ല്‍ കോ​ട്ടാ​ങ്ങ​ല്‍ ദേ​ശ​സേ​വി​നി ഗ്ര​ന്ഥ​ശാ​ല വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ക്കു​ന്ന​തി​നു പെ​രു​മ്പെ​ട്ടി പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കും. 25ന് ​മു​ന്പ് റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ച്ച് പൊ​ടി​ശ​ല്യം ഒ​ഴി​വാ​ക്കു​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് യോ​ഗ​ത്തി​ല്‍ ഉ​റ​പ്പ് ന​ല്‍​കി.
കോ​ട്ടാ​ങ്ങ​ല്‍, വെ​ള്ളാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി​യി​ലു​ള്ള തൂ​ക്കു​പാ​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക​യ​റി അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തു ത​ട​യ​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു. കെ​എ​സ്ആ​ര്‍​ടി​സി മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ല്‍ നി​ന്നു ഭ​ര​ണ സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ര​ണ്ടു സ​ര്‍​വീ​സു​ക​ള്‍ കൂ​ടു​ത​ല്‍ അ​നു​വ​ദി​ക്കും. കെ​എ​സ്ഇ​ബി വാ​യ്പൂ​ര് സെ​ക്ഷ​നി​ല്‍ നി​ന്ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി ര​ണ്ട് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കും.
29, 30, 31, ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ടീ​മി​നെ നി​യോ​ഗി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പും, ല​ഹ​രി വി​രു​ദ്ധ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് എ​ക്സൈ​സ് വ​കു​പ്പും കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ വി​ധ സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി.
പൈ​പ്പ് ലൈ​നി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വി​ക​രി​ക്കു​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി അ​ധി​കൃ​ത​രും യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. മ​ഹാ​ഘോ​ഷ​യാ​ത്ര ന​ട​ക്കു​ന്ന 31, ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഉ​ച്ച​യ്ക്കു ശേ​ഷം അ​വ​ധി ആ​യി​രി​ക്കും.
സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു കോ​ട്ടാ​ങ്ങ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണ​മെ​ന്നു യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എ​സ്.​ര​ജീ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സ​ലിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​സ​തീ​ശ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​കെ അ​ജി, ടി.​എ​ന്‍ വി​ജ​യ​ന്‍, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, എ​ബി​ന്‍ ബാ​ബു, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പി.​ജി ബാ​ല​ച​ന്ദ്ര​ന്‍ ,ദേ​വ​സ്വം സെ​ക്ര​ട്ട​റി ടി.​സു​നി​ല്‍, പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ വെ​ള്ളി​ക്ക​ര, സു​രേ​ഷ് മം​ത്തി​ല്‍, രാ​ജീ​വ്, കെ. ​ആ​ര്‍. ക​രു​ണാ​ക​ര​ന്‍ നാ​യ​ര്‍, വി​ശ്വം പി​ള്ള, അ​നീ​ഷ് ചു​ങ്ക​പ്പാ​റ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.