ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ടൂ​ര്‍ താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്ത് ഫെ​ബ്രു​വ​രി 15 ന്
Monday, January 20, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഫെ​ബ്രു​വ​രി 15 ന് ​രാ​വി​ലെ 9.30 മു​ത​ല്‍ അ​ടൂ​ര്‍ റ​വ​ന്യൂ ട​വ​റി​ലെ ഹൗ​സിം​ഗ് ബോ​ര്‍​ഡ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.
അ​ദാ​ല​ത്തി​ലേ​ക്ക് ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സി​ലും നേ​രി​ട്ടും ഇ-​മെ​യി​ല്‍ മു​ഖേ​ന​യും ([email protected] gmail.com) വാ​ട്ട്സ് ആ​പ്പ് മു​ഖേ​ന​യും ( വാ​ട്ട്സ് ആ​പ്പ് ന​മ്പ​ര്‍ 9048318445) അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ള്‍​ക്ക് പ്ര​ത്യേ​ക ഫാ​റം ഇ​ല്ല.
വെ​ള​ള​ക്ക​ട​ലാ​സി​ല്‍ അ​പേ​ക്ഷ എ​ഴു​തി സ​മ​ര്‍​പ്പി​ക്കാം. ഓ​രോ വി​ഷ​യ​ത്തി​നും പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നു​ള​ള ധ​ന​സ​ഹാ​യം , സ​ര്‍​വെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍, റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍, നി​യ​മ​പ​ര​മാ​യി (സ്റ്റാ​റ്റി​യൂ​ട്ട​റി​യാ​യി) ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം എ​ന്നി​വ ഒ​ഴി​ച്ചു​ള​ള എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.