കാ​ട്ടാ​ന​ക​ൾ​ക്കു ഭീ​ഷ​ണി​യാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ‌
Tuesday, January 21, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ക​ഴി​ഞ്ഞ​തോ​ടെ വ​ന​മേ​ഖ​ല​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്കം കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു.
ആ​ൾ​ത്തി​ര​ക്ക് ഒ​ഴി​ഞ്ഞ​തോ​ടെ കാ​ടു​വി​ട്ട് പു​റ​ത്തേ​ക്കി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം പ്ലാ​സ്റ്റി​ക് അ​ട​ക്കം അ​ക​ത്താ​ക്കു​ന്ന​താ​യി പ​റ​യു​ന്നു.പ്ലാ​സ്റ്റി​ക്, പൂ​മാ​ല, ഹോ​ട്ട​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ വേ​ണ്ട​രീ​തി​യി​ൽ സം​സ്ക​രി​ച്ചി​ട്ടി​ല്ല. നി​ല​യ്ക്ക​ൽ അ​ട​ക്ക​മു​ള്ള ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും പ​ന്പ​യി​ലേ​ക്കു​ള്ള പാ​ത​യോ​ര​ങ്ങ​ളി​ലു​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന​ത്.
പ​ന്പ മു​ത​ൽ സ​ന്നി​ധാ​നം​വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്ക​ര​ണം ഏ​റെ​ക്കു​റെ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നി​രു​ന്നു.
നി​ല​യ്ക്ക​ലി​ൽ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി നേ​ര​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ലാ​ന്‍റ് പി​ന്നീ​ട് നി​ല​ച്ചു. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ മാ​ലി​ന്യം കു​ഴി നി​ർ​മി​ച്ച് അ​തി​ൽ ത​ള്ളു​ക​യാ​ണ് ചെ​യ്തു​വ​രു​ന്ന​ത്. മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല.
നി​ല​യ്ക്ക​ലി​ലും മ​റ്റു​മാ​യി ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​യെ​ടു​ത്ത് സം​സ്ക​രി​ക്കു​ന്ന രീ​തി​യാ​ണ് പി​ന്നീ​ട് ന​ട​ന്ന​ത്. ഇ​തി​ലെ അ​ശാ​സ്ത്രീ​യ​ത ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടെ​ങ്കി​ലും മ​റ്റു മാ​ർ​ഗ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ അ​ട​ക്കം ശേ​ഖ​രി​ച്ച് പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ അ​ട​ക്കം അ​താ​ത് സ്ഥ​ല​ങ്ങ​ളി​ൽ ത​ന്നെ കു​ഴി​ച്ചു​മൂ​ടു​ന്ന​താ​ണ് രീ​തി.
മാ​ലി​ന്യ​ങ്ങ​ൾ​ക്കേ​റെ​യും ഉ​പ്പു​ര​സ​മു​ള്ള​തി​നാ​ൽ കാ​ട്ടാ​ന​യാ​ണ് ഇ​വ​യേ​റെ​യും ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ തേ​ടി കാ​ട്ടാ​ന​ക്കൂ​ട്ടം വ​ൻ​തോ​തി​ൽ കാ​ടു​വി​ട്ട് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​താ​യാ​ണ് വി​വ​രം.
തീ​ർ​ഥാ​ട​ന​കാ​ല​ത്ത് രാ​ത്രി​യി​ൽ മാ​ത്രം ഇ​റ​ങ്ങി​യി​രു​ന്ന കാ​ട്ടാ​ന​ക​ൾ തി​ര​ക്ക് ഒ​ഴി​ഞ്ഞ​തോ​ടെ പ​ക​ലും എ​ത്തി​ത്തു​ട​ങ്ങി. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കൊ​പ്പം വ​ൻ​തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ആ​മാ​ശ​യ​ത്തി​ലെ​ത്തു​ന്ന​ത് കാ​ട്ടാ​ന​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​ണ്.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഉ​ള്ളി​ൽ​ച്ചെ​ന്ന ആ​രോ​ഗ്യം പ്ര​ശ്നം മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ നി​ര​വ​ധി കാ​ട്ടാ​ന​ക​ളു​ടെ ജ​ഡം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​താ​ണ്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളാ​ണ് ഏ​റെ​യും ഉ​ഫേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്ന​ത്. ഇ​വ ആ​ന​ക​ൾ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​തോ​ടെ കു​ട​ലി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് ദ​ഹി​ക്കാ​തെ കി​ട​ക്കും.
ഇ​തോ​ടെ ആ​ന​യ്ക്ക് തീ​റ്റ​യെ​ടു​ക്കാ​നോ ദ​ഹ​നം ന​ട​ക്കാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​കും. വ​ന​ത്തോ​ടു ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം അ​ട​ക്കം നീ​ക്കം ചെ​യ്യാ​ൻ വ​നം​വ​കു​പ്പ് ത​ന്നെ മു​ൻ​കൈ​യെ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​തി​നു കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​ത് മൃ​ഗ​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​കും. ‌