ആ​റ​ന്മു​ള സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം വ​ജ്ര​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം
Tuesday, January 21, 2020 10:41 PM IST
ആ​റ​ന്മു​ള: ആ​റ​ന്മു​ള സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക ന​വീ​ക​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി സ​മ്മേ​ള​ന​വും ഇ​ട​വ​ക ദി​നാ​ച​ര​ണ​വും പു​ന​ലൂ​ര്‍ രൂപതാധ്യക്ഷൻ ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജോ ജോ​ര്‍​ജ് ഭാ​ഗ്യോ​ദ​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ന്‍ വി​കാ​രി​മാ​രെ ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും വി​വാ​ഹ​ത്തി​ന്‍റെ 60 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ ദ​മ്പ​തി​മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് വീ​ണാ ജോ​ർ​ജ് എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, കൊ​ല്ലം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഗ്രി​ഗ​റി കെ. ​ഫി​ലി​പ്പ്, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത വി​ക്ര​മ​ന്‍ , ര​ണ്ടാം വാ​ര്‍​ഡം​ഗം റോ​സ​മ്മ മ​ത്താ​യി,കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ.​കെ. സു​നി​ല്‍​കു​മാ​ര്‍, ഇ​ട​വ​ക സെ​ക്ര​ട്ട​റി പി.ജി. ജെ​യിം​സ്‌​കു​ട്ടി, തി​രു​നാ​ള്‍ ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ സീ​ന ഡേ​വി​ഡ്, ജോ​സ​ഫ് മ​രു​തൂ​ര്‍ ക​ട​വി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌