ജി​ല്ല​യി​ലെ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നു​ക​ളു​ടെ പി​ന്തു​ണ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ‌
Tuesday, January 21, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കും ജി​ല്ല​യി​ലെ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നു​ക​ൾ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തിെ​ൻ​റ അ​ക്കൗ​ണ്ടി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​ല സ്ഥാ​ന​ങ്ങ​ളും നേ​ടി​യ വ്യ​ക്തി​യാ​ണ് സു​ഭാ​ഷ് വാ​സു. ഒ​രി​ക്ക​ൽ​പ്പോ​ലും സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ ഒ​രു അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മോ എ​ന്തെ​ങ്കി​ലും ആ​രോ​പ​ണ​മോ അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ല.
പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്ന​പ്പോ​ൾ ഇ​ക്കാ​ല​മ​ത്ര​യും ന​ട​ന്ന​ത് അ​ഴി​മ​തി​യാ​ണെ​ന്ന് വി​ളി​ച്ചു​പ​റ​യു​ക​യാ​ണ്.
അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​ത്. ഇ​ത് യോ​ഗം പ്ര​വ​ർ​ത്ത​ക​രും പൊ​തു സ​മൂ​ഹ​വും ത​ള്ളി​ക്ക​ള​യു​മെ​ന്ന് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ യാ​തൊ​രു പ​ങ്കും വ​ഹി​ച്ചി​ട്ടി​ല്ലാ​ത്ത വി​ര​മി​ച്ച ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ 60-ാം വ​യ​സി​ൽ മെം​ബ​ർ​ഷി​പ്പ് എ​ടു​ത്ത​ശേ​ഷം ആ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത് ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ​റ് കെ. ​പ​ത്മ​കു​മാ​ർ, സെ​ക്ര​ട്ട​റി ഡി. ​അ​നി​ൽ​കു​മാ​ർ, പ​ന്ത​ളം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഡോ. ​എ.​വി. ആ​ന​ന്ദ​രാ​ജ്, കോ​ഴ​ഞ്ചേ​രി​യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. മോ​ഹ​ൻ​ബാ​ബു , സെ​ക്ര​ട്ട​റി ജി. ​ദി​വാ​ക​ര​ൻ, തി​രു​വ​ല്ല യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എ. ബി​ജു, ക​ണ്‍​വീ​ന​ർ അ​നി​ൽ എ​സ്. ഉ​ഴ​ത്തി​ൽ, അ​ടൂ​ർ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം. ​മ​നോ​ജ് കു​മാ​ർ, ക​ണ്‍​വീ​ന​ർ മ​ണ്ണ​ടി മോ​ഹ​ൻ, റാ​ന്നി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​ആ​ർ. അ​ജ​യ​കു​മാ​ർ, യോ​ഗം കൗ​ണ്‍​സി​ല​ർ എ​ബി​ൻ അ​ന്പാ​ടി​യി​ൽ, യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​പി. സു​ന്ദ​രേ​ശ​ൻ ,ഇ​ൻ​സ്പെ​ക്ടിം​ഗ് ഓ​ഫീ​സ​ർ എ​സ്. ര​വീ​ന്ദ്ര​ൻ എ​ഴു​മ​റ്റൂ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌