ക​ള​ത്തൂ​ർ​ഭാ​ഗം സു​വ​ർ​ണ ജൂ​ബി​ലി ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ ‌
Tuesday, January 21, 2020 10:43 PM IST
നാ​ര​ങ്ങാ​നം: സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ക​ള​ത്തൂ​ർ​ഭാ​ഗം സു​വ​ർ​ണ​ജൂ​ബി​ലി ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ 28വ​രെ ന​ട​ക്കും.
ക​ള​ത്തൂ​ർ ഷി​ബു തോ​മ​സി​ന്‍റെ ഭ​വ​നാ​ങ്ക​ണ​ത്തി​ൽ ത​യാ​ർ ചെ​യ്യു​ന്ന പ​ന്ത​ലി​ലാ​ണ് (കെ.​വി. തോ​മ​സ് ന​ഗ​ർ) ക​ണ്‍​വ​ൻ​ഷ​ൻ.മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ര​ണ്ടാം പ്രാ​ർ​ഥ​നാ​യോ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ 1969ൽ ​ആ​രം​ഭി​ച്ച ക​ണ്‍​വ​ൻ​ഷ​നാ​ണ് സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.
ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം സ​ഹാ​യ​പ​ദ്ധ​തി​ക​ളും സ്കൂ​ളു​ക​ൾ​ക്ക് കു​ടി​വെ​ള്ള പ​ദ്ധ​തി, സു​വി​ശേ​ഷ​വേ​ല​യെ സ​ഹാ​യി​ക്കു​ക എ​ന്നീ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​വ​രു​ന്നു. ജൂ​ബി​ലി ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​ലേ​ക്ക് റ​വ.​ജോ​ണ്‍ വി. ​ശ​മു​വേ​ൽ - പ്ര​സി​ഡ​ന്‍റ്, പി.​ജി. ഏ​ബ്ര​ഹാം, ഷി​ബു തോ​മ​സ് - ക​ണ്‍​വീ​ന​ർ​മാ​ർ, രാ​ജു വ​ർ​ഗീ​സ് - ട്ര​ഷ​റാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കും.
റ​വ.​ജോ​സ​ഫ് തോ​മ​സ്, ജോ​ളി ത​ങ്ക​ച്ച​ൻ, ഡോ.​തോ​മ​സ് ജോ​ർ​ജ് എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. റ​വ.​ജോ​ണ്‍ വി. ​ശാ​മു​വേ​ൽ, റ​വ. മാ​മ്മ​ൻ സാ​മു​വേ​ൽ, റ​വ.​ഡോ.​കോ​ശി മാ​ത്യു എ​ന്നി​വ​ർ അ​ധ്യ​ക്ഷ​രാ​കും.
26നു ​വൈ​കു​ന്നേ​രം ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം പ്ര​സം​ഗി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ൻ പ്ര​സം​ഗി​ക്കും. വി​വി​ധ സ​ഹാ​യ​പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണ​വും യോ​ഗ​ത്തി​ൽ ന​ട​ക്കും. ‌