അ​ഖി​ല മ​ല​ങ്ക​ര ബാ​ല​സ​മാ​ജം നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് 25ന് ‌
Tuesday, January 21, 2020 10:43 PM IST
റാ​ന്നി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ അ​ഖി​ല മ​ല​ങ്ക​ര ബാ​ല​സ​മാ​ജം നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് 25ന് ​പ​ത്ത​നം​തി​ട്ട, മൈ​ല​പ്ര മാ​ർ കു​ര്യാ​ക്കോ​സ് ആ​ശ്ര​മ​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ന​ട​ക്കും.
എ​ല്ലാ ഭ​ദ്രാ​സ​ന​ങ്ങ​ളി​ലെ​യും വൈ​സ്പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഡി​സ്ട്രി​ക്ട് ഓ​ർ​ഗ​നൈ​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ക്യാ​ന്പ് പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​വ​ർ​ഗീ​സ് മാ​ത്യു ക്ലാ​സ് ന​യി​ക്കും.
അ​ഖി​ല മ​ല​ങ്ക​ര ബാ​ല​സ​മാ​ജ​ത്തി​ന്‍റെ 2020-ലെ ​പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ ക്യാ​ന്പി​ൽ അ​വ​ത​രി​പ്പി​ക്കും. എ​ല്ലാ ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ 2019ലെ ​ബാ​ല​സ​മാ​ജം ഭ​ദ്രാ​സ​ന​ത​ല പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ‌