501 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണ​ത്തി​നു ത​യാ​റാ​യി ‌
Tuesday, January 21, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള നാ​ളെ രാ​വി​ലെ 11 ന് ​സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, രാ​ജു എ​ബ്ര​ഹാം, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റോ​സ്‌​ലി​ന്‍ സ​ന്തോ​ഷ്, എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്.​ശി​വ​പ്ര​സാ​ദ്, മു​ന്‍​സി​പ്പ​ല്‍ വാ​ര്‍​ഡ് മെം​ബ​ര്‍ സു​ശീ​ല പു​ഷ്പ​ന്‍, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ആ​റു താ​ലൂ​ക്കു​ക​ളി​ലാ​യി 501 പ​ട്ട​യ​ങ്ങ​ളാ​ണു വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​യി​ട്ടു​ള്ള​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. റാ​ന്നി താ​ലൂ​ക്കി​ൽ മാ​ത്രം 373 പ​ട്ട​യ​ങ്ങ​ൾ ന​ൽ​കും.റാ​ന്നി താ​ലൂ​ക്കി​ലെ അ​ത്തി​ക്ക​യം വി​ല്ലേ​ജി​ലെ 46 ഏ​ക്ക​ര്‍ സ്ഥ​ലം വേ​ര്‍​തി​രി​ക്കു​ക​യും പ​ട്ട​യം ന​ല്‍​കാ​ന്‍ ശേ​ഷി​ക്കു​ന്ന 32 ഏ​ക്ക​റി​ലെ 99 പേ​ര്‍​ക്ക് പ​ട്ട​യം വി​ത​ര​ണത്തിനു സ​ജ്ജ​മാ​യി​ട്ടു​ണ്ട്.
ക​രി​ങ്കു​ളം പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ല്‍ 87 പ​ട്ട​യ​ങ്ങ​ളും പെ​രു​നാ​ട് വി​ല്ലേ​ജി​ലെ കോ​ട്ടി​പ്പാ​റ​യി​ല്‍ 64 പ​ട്ട​യ​ങ്ങ​ളും പ​മ്പാ​വാ​ലി​യി​ല്‍ 40 പേ​ര്‍​ക്കു​മു​ള്ള പ​ട്ട​യ​വു​മാ​ണ് വി​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്. കോ​ന്നി താ​ലൂ​ക്കി​ല്‍ 54 പ​ട്ട​യ​ങ്ങ​ളും തി​രു​വ​ല്ല 24, കോ​ഴ​ഞ്ചേ​രി 24, മ​ല്ല​പ്പ​ള്ളി 20, അ​ടൂ​ര്‍ 6 പ​ട്ട​യ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. പെ​രു​മ്പെ​ട്ടി വി​ല്ലേ​ജി​ലെ വ​ലി​യ​കാ​വി​ലെ 512 പ​ട്ട​യ​ങ്ങ​ള്‍, കോ​ന്നി താ​ലൂ​ക്കി​ലെ മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള പ​ട്ട​യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ഉ​ട​ന്‍ ന​ട​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ പേ​ര്‍​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി പ​ട്ട​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ട്ട​യ​മേ​ള. കേ​ര​ള​ത്തി​ലെ ഭൂ​ര​ഹി​ത​രാ​യ ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ തീ​ര്‍​പ്പു​ക​ല്പി​ക്കാ​തി​രു​ന്ന ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണു പ​ട്ട​യ​മേ​ള​യി​ലൂ​ടെ ല​ഭ്യ​മാ​കു​ക​യെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ‌