കാ​ത്തി​രു​ന്നി​ട്ടും ഉ​റ്റ​വ​രാ​രും എ​ത്തി​യി​ല്ല, സോ​മ​രാ​ജ​ന്‍​നാ​യ​ര്‍ യാ​ത്ര​യാ​യി
Wednesday, January 22, 2020 10:54 PM IST
അ​ടൂ​ര്‍: അ​ര്‍​ബു​ദ​ത്തി​ന്‍റെ വേ​ദ​ന​യി​ല്‍ നി​ന്നും സോ​മ​രാ​ജ​ന്‍​നാ​യ​ര്‍ മ​ട​ങ്ങി. ഭാ​ര്യ​യും ര​ണ്ടു​മ​ക്ക​ളും ഏ​ഴ് സ​ഹോ​ദ​ര​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും നി​രാ​ശ്ര​യ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​യ മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്ര​മാ​യി​രു​ന്നു സോ​മ​രാ​ജ​ന്‍ നാ​യ​രു​ടെ അ​ന്ത്യം.
കു​ന്ന​ത്തൂ​ര്‍ പു​ത്ത​ന​മ്പ​ലം, ഐ​വ​ര്‍​കാ​ല ന​ടു​വി​ല്‍ വി​ഷ്ണു​നി​വാ​സി​ല്‍ സോ​മ​രാ​ജ​ന്‍​നാ​യ​രെ ഏ​നാ​ത്ത് പാ​ല​ത്തി​ന് സ​മീ​പ​മു​ള​ള റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ഏ​നാ​ത്ത് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് ക​ഴി​ഞ്ഞ നാ​ലി​നാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നും അ​വ​സാ​ന നി​മി​ഷ​ത്തി​ലും ത​ന്‍റെ മ​ക്ക​ളെ​യും ഭാ​ര്യ​യെ​യും ബ​ന്ധു​ക്ക​ളെ​യും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. പ​ത്ത​നാ​പു​രം മാ​ലൂ​ര്‍ കോ​ള​ജി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യെ​യും ഇ​ദ്ദേ​ഹം ഏ​റെ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ചാ​യ​ലോ​ട് മൗ​ണ്ട് സി​യോ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കാ​യ് ബ​ന്ധു​ക്ക​ളെ​ത്തി​യാ​ല്‍ മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കു​മെ​ന്ന് മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും അ​റി​യി​ച്ചു.