കോ​ഴ​ഞ്ചേ​രി വ​ലി​യ​തോ​ട്ടി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സു​ജ​ലം പ​ദ്ധ​തി​യ്ക്ക് തു​ട​ക്കം
Wednesday, January 22, 2020 10:55 PM IST
കോ​ഴ​ഞ്ചേ​രി: കാ​ട്മൂ​ടി ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട കോ​ഴ​ഞ്ചേ​രി വ​ലി​യ​തോ​ട് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സു​ജ​ലം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തോ​ട് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തു​ന്ന​ത്. മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ന് സ​മീ​പ​ത്തെ ച​ന്ത​ക്ക​ട​വി​ൽ നി​ന്നാ​ണ് തോ​ട് പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.

കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 7, 8, 9, 12, 13 എ​ന്നീ അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽ കൂ​ടി ക​ട​ന്നു​വ​രു​ന്ന തോ​ട് പ​മ്പ​യാ​റ്റി​ൽ ച​ന്ത​ക്ക​ട​വി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. തോ​ടി​ന്‍റെ കു​രി​ക്കാ​ട്ടി​ൽ പ​ടി​വ​രെ​യു​ള്ള ഭാ​ഗം വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ഇ​തി​നു​ള്ള തു​ക അ​നു​വ​ദി​ച്ച​ത്. മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ന് എ​തി​ർ​വ​ശ​ത്തു​ള്ള തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​തോ​ട് പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണി​ത്.തി​രു​വ​ല്ല കു​മ്പ​ഴ സം​സ്ഥാ​ന​പാ​ത​യി​ലെ ത​ണു​ങ്ങാ​ട്ടി​ൽ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ​യാ​ണ് തോ​ട് ക​ട​ന്നു പോ​കു​ന്ന​ത്.

തോ​ട്ടി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ മു​ഴു​വ​നും ഒ​ഴു​കി എ​ത്തു​ന്ന​ത് പ​മ്പാ ന​ദി​യി​ലേ​ക്കാ​ണെ​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ജ​ല​മ​ലി​നീ​ക​ര​ണ​ത്തി​നും വ​ഴി​വ​ച്ചി​രു​ന്നു. ദു​ർ​ഗ​ന്ധം മൂ​ലം തോ​ടി​നു സ​മീ​പ​ത്തെ താ​മ​സ​ക്കാ​രും വ​ള​രെ ബു​ദ്ധി​മു​ട്ടി വ​രി​ക​യാ​ണ്.

മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ തോ​ട്ടി​ലെ ചെ​ളി​യും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളും പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നും പ​മ്പാ​ന​ദി​യി​ലെ മാ​ലി​ന്യ​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി. തോ​ടി​ന്‍റെ ഏ​ക​ദേ​ശം നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. 2018 ലെ ​മ​ഹാ​പ്ര​ള​യം കൂ​ടി എ​ത്തി​യ​തോ​ടെ തോ​ട് കൂ​ടു​ത​ൽ മ​ലി​ന​മാ​വു​ക​യും നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ൽ​കൃ​ഷി​യ്ക്ക് ആ​വ​ശ്യ​മാ​യ ജ​ലം ഇ​വി​ടെ​നി​ന്ന് ല​ഭ്യ​മാ​ക്കു​വാ​ൻ സാ​ധി​ക്കും എ​ന്ന​തും തോ​ടി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​ന്നു. വേ​ന​ൽ കാ​ല​ത്ത് ക​നാ​ലി​ൽ നി​ന്നു​ള്ള ജ​ലം കൃ​ഷി ആ​വ​ശ്യ​ത്തി​ന് വേ​ണ്ട​ത്ര ല​ഭി​ക്കാ​റി​ല്ല.​

സ്തു​തി്ക്കാ​ട്പ​ടി പാ​ട​ശേ​ഖ​രം ഉ​ൾ​പ്പെ​ടെ നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് തോ​ട് ന​വീ​ക​ര​ണ​ത്തോ​ടെ ഏ​റെ ആ​ശ്വാ​സം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.ച​ന്ത​ക്ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച പു​ന​രു​ദ്ധാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ നി​ർ​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര‌​കാ​ശ് കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ.​റോ​യി​സ​ൺ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​റാ​മ്മ ഷാ​ജ​ൻ, ജോ​മോ​ൻ പു​തു​പ്പ​റ​മ്പി​ൽ, ആ​നി ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ലി പി. ​ഈ​ശോ, ജോ​ൺ തോ​മ​സ്, നി​ജി​ത്ത് വ​ർ​ഗീ​സ്, ജോ​ജി കാ​വും​പ​ടി​യ്ക്ക​ൽ, സൈ​മ​ൺ, മ​നോ​ജ് ബി.​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.