ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷം ഇ​ന്ന്
Friday, January 24, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നി​ർ​വ​ഹി​ക്കും. ജി​ല്ലാ​ത​ല ക​ത്തെ​ഴു​ത്ത് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ക​ള​ക്ട​ർ നി​ർ​വ​ഹി​ക്കും.അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​ട്ട് അ​ല​ക്സ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഫോ​ക്ലോ​ർ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ സി.​ജെ. കു​ട്ട​പ്പ​ൻ സ​മ്മ​തി​ദാ​യ​ക പ്ര​തി​ജ്ഞ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും. ഇ​ല​ക്ഷ​ൻ ഡെ​പ്യു​ട്ടി ക​ള​ക്ട​ർ ബി. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൽ​ആ​ർ ഡെ​പ്യു​ട്ടി ക​ള​ക്ട​ർ എ​സ്. ശി​വ​പ്ര​സാ​ദ്, എ​ൽ​എ ഡെ​പ്യു​ട്ടി ക​ള​ക്ട​ർ എ​സ്.​എ​ൽ. സ​ജി​കു​മാ​ർ, കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ൽ​ദാ​ർ ഓ​മ​ന​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.