ജി​ല്ലാ​ത​ല വോ​ളി​ബോ​ൾ മ​ത്സ​രം: കോ​ന്നി ബ്ലോ​ക്ക് വി​ജ​യി​ക​ളാ​യി
Friday, January 24, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ദ്രം ജ​ന​കീ​യ കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി പ്ര​ക്കാ​നം പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ൽ കോ​ന്നി ബ്ലോ​ക്ക് വി​ജ​യി​ക​ളാ​യി. ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് റ​ണ്ണ​ർ അ​പ്പു​ക​ളാ​യി. ജി​ല്ല​യി​ലെ എ​ട്ട് ബ്ലോ​ക്കു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ട്ട് ടീ​മു​ക​ൾ 22,23 തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ ടീ​മു​ക​ൾ​ക്ക് 28 ന് ​രാ​വി​ലെ 10 ന് ​പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​ള​ള ഓ​പ്പ​ണ്‍ സ്റ്റേ​ജി​ൽ ന​ട​ക്കു​ന്ന ആ​ർ​ദ്രം ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.