പൊ​രി​വെ​യി​ലി​ൽ പ​രി​മി​തി​ക​ൾ മ​റ​ന്ന് അ​വ​ർ മ​ത്സ​രി​ച്ചു
Friday, January 24, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: പ​രി​മി​തി​ക​ൾ മ​റ​ന്ന് അ​വ​ർ ഓ​ടി, ചാ​ടി. ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​നെ​യും വ​ക​വ​യ്ക്കാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ വി​വി​ധ കാ​യി​ക​ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​ർ​ക്കും ആ​വേ​ശം. ജി​ല്ല​യി​ലെ സ്പ​ഷ്യ​ൽ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ കാ​യി​ക​മേ​ള ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല​യി​ലെ എ​ട്ട് സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 200 ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് കാ​യി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്.100, 200 ,400, 800, 1500 മീ​റ്റ​ർ ഓ​ട്ടം ,ഷോ​ട്ട്പു​ട്ട്, ഹൈ​ജം​പ്, ലോ​ഗ്ജം​പ്, റി​ലേ, സൊ​ഫ്റ്റ്ബോ​ൾ ത്രോ ​എ​ന്നീ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. രാ​വി​ലെ ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം സ​മാ​പി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ് ലി​ൻ സ​ന്തോ​ഷ് ഉ​ദ്ഘാ​നം ചെ​യ്തു.

സ്പ​ഷ​ൽ സ്കൂ​ൾ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ.​ഗ്രി​ഗ​റി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്.