വി​ത്ത് അ​ട​ങ്ങി​യ പേ​പ്പ​ർ പേ​ന​യു​മാ​യി ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് യൂ​ത്ത് ഫോ​റം ‌
Friday, January 24, 2020 10:58 PM IST
തി​രു​വ​ല്ല: സ്കൂ​ളു​ക​ളി​ലേ​ക്ക് വി​ത്ത് അ​ട​ങ്ങി​യ പേ​പ്പ​ർ പേ​ന​യു​മാ​യി ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് യൂ​ത്ത് ഫോ​റം. വീ​ടു​ക​ളി​ൽ തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്ത​തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് യൂ​ത്ത് ഫെ​ലോ​ഷി​പ്പ് ഗ്രീ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വി​ത്ത് അ​ട​ങ്ങി​യ പേ​ന​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യ ജീ​വി​ത സം​സ്കാ​രം വ​രും ത​ല​മു​റ​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും പ്ലാ​സ്റ്റി​ക്ക് നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ സ​ന്ദേ​ശം വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക്ക് പേ​ന​ക​ൾ പ്ര​കൃ​തി​ക്ക് ദോ​ഷ​ക​ര​മാ​കു​മ്പോ​ൾ പേ​പ്പ​ർ പേ​ന​ക​ൾ ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം വ​ലി​ച്ചെ​റി​ഞ്ഞാ​ലും ഭാ​വി​യി​ൽ അ​ത് ഒ​രു ഔ​ഷ​ധ ഗു​ണ​മു​ള്ള മ​ര​മാ​യി തീ​രു​മെ​ന്നു​ള്ള​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഫ​ലം. കൂ​ടാ​തെ പ​ച്ച​ക്ക​റി​വി​ത്തു​ക​ളും ഇ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ഗ​സ്ത്യ ചീ​ര, ത​ക്കാ​ളി , മു​ള​ക്, വ​ഴു​ത​ന​ങ്ങ എ​ന്നി​വ അ​ട​ങ്ങി​യ വി​ത്തു​ക​ളോ​ടൊ​പ്പം ഉ​ള്ള പേ​ന​ക​ൾ നി​ർ​മി​ക്കു​ന്ന​ത് അം​ഗ പ​രി​മി​ത​രാ​യ​വ​രാ​ണ്. ഇ​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​പേ​ന​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തു മൂ​ലം ശാ​രീ​രി​ക വൈ​ക​ല്യം നേ​രി​ടു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക കൂ​ടി​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഗ്രീ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ‌