നി​യ​മ​സ​ഭാ സ​മി​തി യോ​ഗം നാളെ ​പ​ത്ത​നം​തി​ട്ട​യി​ല്‍ ‌
Saturday, January 25, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ സ്ത്രീ​ക​ളു​ടെ​യും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ക്ഷേ​മം സം​ബ​ന്ധി​ച്ച സ​മി​തി നാളെ ​രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​രും.

പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു ല​ഭി​ച്ച​തും സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തു​മാ​യ ഹ​ര്‍​ജി​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും ഹ​ര്‍​ജി​ക്കാ​രി​ല്‍ നി​ന്നും തെ​ളി​വെ​ടു​ക്കും. തു​ട​ര്‍​ന്നു ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോം, ​മ​ഹി​ളാ മ​ന്ദി​രം, വൃ​ദ്ധ​സ​ദ​നം എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും. സ​മി​തി മു​മ്പാ​കെ പ​രാ​തി സ​മ​ര്‍​പ്പി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ള്‍​ക്കും വ്യ​ക്തി​ക​ള്‍​ക്കും യോ​ഗ​ത്തി​നെ​ത്തി രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കാം.

പി. ​ഐ​ഷാ പോ​റ്റി എം​എ​ല്‍​എ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യ സ​മി​തി​യി​ല്‍ എം​എ​ല്‍​എ​മാ​രാ​യ വീ​ണാ ജോ​ര്‍​ജ്, സ​ജി ചെ​റി​യാ​ന്‍, പി. ​അ​ബ്ദു​ള്‍ ഹ​മീ​ദ്, സി.​കെ. ആ​ശ, വി.​ടി. ബ​ല്‍​റാം, ഡോ.​എ​ന്‍. ജ​യ​രാ​ജ്, യു.​പ്ര​തി​ഭ, ഇ.​കെ. വി​ജ​യ​ന്‍ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍. ‌