പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി: 11 പ​രാ​തി​ക​ളി​ൽ തു​ട​ർ​ന​ട​പ​ടി
Saturday, January 25, 2020 11:02 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ​ത​ല പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി​ക്കു ല​ഭി​ച്ച 11 പ​രാ​തി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് തേ​ടി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് അ​ല​ക്സ് പി. ​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗം ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള കേ​സു​ക​ൾ പോ​ലീ​സി​നും കെ​ട്ടി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ മു​ൻ​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്തി​നും വ​സ്തു സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ ആ​ർ​ഡി​ഒ​യ്ക്കും തു​ട​ർ ന​ട​പ​ടി​ക്കാ​യി ന​ൽ​കി.

വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പ​ണം ന​ൽ​കി​യി​ട്ട് തൊ​ഴി​ൽ ല​ഭി​ച്ചി​ല്ല, വീ​ട്ടു​ജോ​ലി​ക്ക് വി​ദേ​ശ​ത്ത് പോ​യ സ്ത്രീ​യെ​ക്കു​റി​ച്ച് ഏ​ഴു​മാ​സ​മാ​യി വി​വ​ര​മി​ല്ല തു​ട​ങ്ങി​യ പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​നാ​യി അ​യ​ച്ചു.പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് പ്ര​ധാ​ന​മാ​യും വ​രു​ന്ന​ത് ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളാ​ണ്.

ഈ ​പ​രാ​തി​ക​ളാ​ണ് ഓ​രോ മാ​സ​വും ചേ​രു​ന്ന പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി പ​രി​ഗ​ണി​ച്ച് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് തു​ട​ർ​ന​ട​പ​ടി​ക്ക് അ​യ​യ്ക്കു​ന്ന​ത്. പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട പ​ഞ്ചാ​യ​ത്ത് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. സൈ​മ, നോ​ർ​ക്കാ റൂ​ട്ട്സ് പ്ര​തി​നി​ധി എ.​ബി. അ​നീ​ഷ്, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് പ്ര​തി​നി​ധി എ​ച്ച്. അ​നു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​തി​നി​ധി സ​ബ് ഇ​ൻ​പെ​ക്ട​ർ അ​ജി​ത്ത് കു​മാ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പീ​റ്റ​ർ മാ​ത്യു വ​ല്ല്യ​ത്ത്, സ​ജി ജോ​ണ്‍​സ​ണ്‍, സു​ധ ര​ഞ്ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.