ജി​ല്ല​യി​ല്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വ​ള​പ്ര​യോ​ഗ​ത്തി​ന് ഡ്രോ​ണ്‍ ‌
Saturday, January 25, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: നെ​ല്‍​കൃ​ഷി​ക്ക് ചെ​റു വി​മാ​ന​മാ​യ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​രീ​ക്ഷ​ണാ​ർ​ഥം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വ​ള​പ്ര​യോ​ഗം ന​ട​ത്തി. കൊ​ടു​മ​ണ്‍ കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ലു​ള്ള അ​ങ്ങാ​ടി​ക്ക​ല്‍ കൊ​ന്ന​ക്കോ​ട് ഏ​ലാ​യി​ലെ 12 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണു വ​ള​പ്ര​യോ​ഗ​ത്തി​നു ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച​ത്. ചെ​ടി​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യ പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ് എ​ന്ന വ​ള​വും സി​ങ്ക്, മാം​ഗ​നീ​സ്, മ​ഗ്‌​നീ​ഷ്യം, ബോ​റോ​ണ്‍ എ​ന്നീ സൂ​ക്ഷ്മ പോ​ഷ​ക​ങ്ങ​ളു​മാ​ണു ലാ​യ​നി രൂ​പ​ത്തി​ല്‍ ഡ്രോ​ണി​ലൂ​ടെ ത​ളി​ച്ച​ത്.

പാ​ട​ശേ​ഖ​ര​ത്ത് എ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ ത​ളി​ക്കാം എ​ന്ന​തും സ്‌​പ്രേ ഉ​പ​യോ​ഗി​ച്ച് ത​ളി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ചെ​ല​വ് കു​റ​വാ​ണെ​ന്ന​തുമാണ് ഈ ​സാ​ങ്കേ​തി​ക വി​ദ്യ​യി​ലേ​ക്കു ശ്ര​ദ്ധ​തി​രി​യാ​ന്‍ കാ​ര​ണ​മാ​യ​ത്. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് വ​ള​പ്ര​യോ​ഗം ന​ട​ത്തു​ന്ന​തി​ലൂ​ടെ വി​ള​വി​ല്‍ 25 ശ​ത​മാ​നം​വ​രെ വ​ര്‍​ധ​ന​യാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നു കൊ​ടു​മ​ണ്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ദി​ല പ​റ​ഞ്ഞു.

ഏ​ക്ക​റി​ന് 500 മു​ത​ല്‍ 800 കി​ലോ​ഗ്രാം വ​രെ അ​ധി​ക വി​ള​വാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഏ​ക്ക​റി​ന് സാ​ധാ​ര​ണ വി​ള​വാ​യ 2000 കി​ലോ​ഗ്രാ​മി​ല്‍ നി​ന്ന് 2500 മു​ത​ല്‍ 2800 കി​ലോ​ഗ്രാം വ​രെ അ​ധി​ക വി​ള​വാ​ണു പ്ര​തീ​ഷി​ക്കു​ന്ന​ത്. ഒ​രു ഏ​ക്ക​റി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ത​ളി​ക്കു​ന്ന​തി​ന് 800-900 രൂ​പ​യാ​ണ് ചെ​ല​വ്. ഒ​രു ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ ത​ളി​ക്കാ​ന്‍ 10 മി​നി​റ്റ് സ​മ​യം മ​തി. കൊ​ടു​മ​ണ്‍ ഫാ​ര്‍​മേ​ഴ്‌​സ് സൊ​സൈ​റ്റി​യാ​ണു കൊ​ന്ന​ക്കോ​ട് വി​നി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 12 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് കൃ​ഷി ഇ​റ​ക്കി​യ​ത്.

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വ​ള​പ്ര​യോ​ഗം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം കാ​ക്ക​നാ​ടു​ള്ള റോ​വോ നൈ​സ് എ​ന്ന ക​മ്പ​നി​യാ​ണു ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വ​ള​പ്ര​യോ​ഗം ന​ട​ത്തി​യ​ത്. കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വാ​ണ് ഡ്രോ​ണ്‍ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.‌‌