അ​ടൂ​ര്‍ ന​ഗ​ര​സ​ഭ: സി​ന്ധു മു​ര​ളീ​ധ​ര​ക്കു​റു​പ്പ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍
Saturday, January 25, 2020 11:04 PM IST
അ​ടൂ​ര്‍: അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി സി​പി​ഐ​യി​ലെ സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
എ​ല്‍​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ഷൈ​നി ബോ​ബി രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെയാ​ണ് പാ​ര്‍​ട്ടി​ക​ളി​ലെ ധാ​ര​ണ​പ്ര​കാ​രം അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു മാ​റ്റ​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ വ​ര​ണാ​ധി​കാ​രി അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ പി.​ടി. ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. എ​ല്‍​ഡി​എ​ഫി​ലെ സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പി​ന്‍റെ പേ​ര് റ്റി. ​മ​ധു നി​ര്‍​ദ്ദേ​ശി​ച്ചു. എ​ന്‍.​ഡി. രാ​ധാ​കൃ​ഷ്ണ​ന്‍ പി​ന്താ​ങ്ങി. ന​ഗ​ര​സ​ഭ​യി​ലെ 28 കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ല്ലാ​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പി​ന് 15വോ​ട്ടും യു​ഡി​എ​ഫി​ന്‍റെ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നാ​ര്‍​ഥി മും​താ​സി​ന് 13 വോ​ട്ടും ല​ഭി​ച്ചു. ആ​ദ്യ മൂ​ന്ന് വ​ര്‍​ഷം സി​പി​എ​മ്മി​ലെ ഷൈ​നി ജോ​സാ​യി​രു​ന്നു ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ തു​ട​ര്‍​ന്നു​ള്ള ഒ​രു വ​ര്‍​ഷം ഷൈ​നി ബോ​ബി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​രു​ന്നു. ‌