പൊ​തു​മ​രാ​മ​ത്തി​ന്‍റെ പി​ടി​വാ​ശി‌! പ​ത്ത​നം​തി​ട്ട​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ക​ണ്ണ​ട​യ്ക്കു​ന്നു‌
Saturday, January 25, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ മു​ത​ൽ മു​ട​ക്കി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ചിരു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ക​ണ്ണ​ട​ച്ചു തു​ട​ങ്ങി. ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് സ​ർ​ക്കാ​രും ന​ഗ​ര​സ​ഭ​യു​മാ​യു​ള്ള ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രാ​വ​ൻ​കൂ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​നം പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഹൈ​മാ​സ്റ്റ് ഉ​ൾ​പ്പെ​ടെ 78 ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.

പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ മു​ന്നു ഹൈ​മാ​സ്റ്റും തെ​രു​വി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ തൂ​ണു​ക​ൾ നാ​ട്ടി 75 സ്ട്രീ​റ്റ് ലൈ​റ്റു​ക​ളും പ​ത്ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളും സ്ഥാ​പി​ച്ചു. ഒ​രു ഹൈ​മാ​സ്റ്റ് ലൈ​റ്റി​നു 8 ല​ക്ഷം രൂ​പ​യും തെ​രു​വ് വി​ള​ക്ക് ഒ​ന്നി​നു 30,000 രൂ​പ​യും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ വീ​ത​വും സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ചെ​ല​വ് വ​ന്നു. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​ണ് ചെ​യ്യേ​ണ്ട​ത്. ഇ​വ​ർ​ക്ക് ചെ​ല​വാ​യ തു​ക വൈ​ദ്യു​തി തൂ​ണു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന പ​ര​സ്യ​ബോ​ർ​ഡി​ൽ നി​ന്നു വേ​ണം ക​ണ്ടെ​ത്താ​ൻ. ഇ​ത്ത​ര​ത്തി​ൽ പ​ര​സ്യം സ്ഥാ​പി​ച്ച് ക​മ്പ​നി അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കുന്ന​ത്. ഇ​വ​ർ ഈ ​ബോ​ർ​ഡു​ക​ൾ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ശി​പ്പി​ച്ചു ക​ള​ഞ്ഞു.

ന​ഗ​ര​സ​ഭ ഇ​ട​പെട്ട​തി​നേ തു​ട​ർ​ന്ന് സ്വ​കാ​ര്യ ഏ​ജ​ൻ​സി പ്ര​കൃ​തി സൗ​ഹാ​ർ​ദ്ദ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ബോ​ർ​ഡു​ക​ൾ മൂ​ന്നാം ഘ​ട്ട​വും സ്ഥാ​പി​ച്ചെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തും ന​ശി​പ്പി​ച്ചു. ഇ​തോ​ടെ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് പ​ര​സ്യം ന​ൽ​കി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​ക മ​ട​ക്കി ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​യി. ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് സ്വ​കാ​ര്യ ഏ​ജ​ൻ​സി വ​ക്താ​വ് പ​റ​ഞ്ഞു. ഒ​രു ഹൈ​മാ​സ്റ്റ് ലൈ​റ്റ് ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി താ​ഴെ ഇ​റ​ക്കു​മ്പോ​ൾ 9000 രൂ​പ​യാ​ണ് ചെ​ല​വ്. പ​ത്ത​നം​തി​ട്ട​യി​ൽ ഏ​താ​ണ്ട് 50 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വാ​യി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട​യ്ക്കു പു​റ​മേ, തി​രു​വ​ല്ല, എ​റ​ണാ​കു​ളം ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ​യെ​ങ്ങും ഇ​ത്ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ട്രാ​വ​ൻ​കൂ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ മി​നി രെ​ജു പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്തി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും അ​നു​മ​തി​യോ​ടെ​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ലൈ​റ്റു​ക​ളും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളും സ്ഥാ​പി​ച്ച​ത്. ത​ങ്ങൾ​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സ്വ​കാ​ര്യ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ അ​ഴൂ​ർ - റോ​ഡി​ൽ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് അ​ഴി​ച്ചു നീ​ക്കി​യി​ട്ടു​ണ്ട്.

പ​ര​സ്യം സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ളു​ടെ ഇ​രു​മ്പ് പൈ​പ്പു​ക​ൾ പ​ല വൈ​ദ്യു​തി തൂ​ണു​ക​ളി​ലും അ​ല​ക്ഷ്യ​മാ​യി കി​ട​പ്പു​ണ്ട്. ത​ക​രാ​റി​ലാ​യ ലൈ​റ്റു​ക​ൾ ന​ന്നാ​ക്കു​ന്ന​തും ഏ​ജ​ൻ​സി നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. പൊ​തു​മാ​രാ​മ​ത്ത് വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യു​ള്ള ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മാ​ലി​ന്യം കൊ​ണ്ട് നി​റ​ഞ്ഞ ന​ഗ​രം ചീ​ഞ്ഞു നാ​റു​ന്ന​തി​നി​ടെ​യാ​ണ് തെ​ര​വ് വി​ള​ക്കു​ക​ളും അ​ണ​ഞ്ഞ് തു​ട​ങ്ങി​യ​ത്.‌‌