നീ​തി ഉ​റ​പ്പി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന​യും ദൈ​വി​കം: റ​വ.​മോ​ണോ​ദീ​പ് ദാ​നി​യേ​ൽ
Sunday, February 16, 2020 11:04 PM IST
മാ​രാ​മ​ണ്‍: നീ​തി​യും സ​മ​ത്വ​വും ഉ​റ​പ്പി​ക്കു​ന്ന ഭാ​ര​ത ഭ​ര​ണ​ഘ​ട​ന ദൈ​വി​ക​മാ​ണെ​ന്ന് റ​വ.​മോ​ണോ​ദീ​പ് ദാ​നി​യേ​ൽ. മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ല​ത്തെ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​നി​ര​പേ​ക്ഷ​ത, സ​മ​ത്വം, നീ​തി എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഭാ​ര​ത ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കി​യ​ത്.

ഭ​ര​ണ​ഘ​ട​ന മാ​റാ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന മൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​കും. അ​ടി​സ്ഥാ​ന​പ​ര​മാ​യ ജീ​വി​ത​മൂ​ല്യ​ങ്ങ​ളാ​ണ് ഭ​ര​ണ​ഘ​ട​ന ന​മ്മെ ഉ​ദ്ബോ​ധി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​ത​നു​സ​രി​ച്ച് ജീ​വി​ച്ചാ​ൽ ത​ന്നെ ദൈ​വി​ക​മാ​യ ന​ല്ല ദാ​ന​ങ്ങ​ൾ അ​നു​ഭ​വ​വേ​ദ്യ​മാ​കു​മെ​ന്നും റ​വ.​ദി​നോ ഗ​ബ്രി​യേ​ൽ പ​റ​ഞ്ഞു.

പ്ര​കൃ​തി​യെ​യും ഭൂ​മി​യെ​യും ചൂ​ഷ​ണം ചെ​യ്യാ​തെ​യാ​ണ് ജീ​വി​ക്കേ​ണ്ട​ത്. പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ന്ന​തും ദൈ​വി​ക​മാ​ണ്. വ​ന​ങ്ങ​ൾ ന​ശി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.

എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും ദൈ​വ​ത്തി​ന്‍റെ സൃ​ഷ്ടി​യാ​ണെ​ന്ന അ​റി​വു​ണ്ടാ​ക​ണം.
വാ​യു​വും വെ​ള്ള​വും അ​ശു​ദ്ധ​മാ​യി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ദു​ര​ന്ത​ങ്ങ​ളേ​റെ​യും മ​നു​ഷ്യ​സൃ​ഷ്ടി​യാ​ണ്. ദൈ​വ​ത്തി​നെ കൂ​ടു​ത​ൽ അ​റി​യു​ന്ന​വ​ൻ പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കു​ക​യി​ല്ലെ​ന്നും റ​വ. മോ​ണോ​ദീ​പ് ദാ​നി​യേ​ൽ പ​റ​ഞ്ഞു.

ദൈ​വി​ക​ശ​ക്തി​യു​ടെ മ​ഹ​ത്വം തി​രി​ച്ച​റി​യ​ണം: ആ​ർ​ച്ച് ബി​ഷ​പ് ദി​നോ ഗ​ബ്രി​യേ​ൽ

മാ​രാ​മ​ണ്‍: ദൈ​വ​ത്തി​ന്‍റെ ശ​ക്തി എ​ത്ര​ത്തോ​ളം മ​ഹ​ത്ത​ര​മാ​ണെ​ന്ന് വി​ശ്വാ​സി സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് ദി​നോ ഗ​ബ്രി​യേ​ൽ. മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​രോ വി​ശ്വാ​സി​യും യേ​ശു​ക്രി​സ്തു​വി​നെ പൂ​ർ​ണ​മാ​യും അ​റി​യു​ക​യും മ​ന​സി​ലാ​ക്കു​ക​യും വേ​ണം. യേ​ശു​വി​ന്‍റെ ശ​രീ​ര​മാ​യ സ​ഭ​ക​ൾ​ക്ക് ക​ർ​ത്താ​വി​ന്‍റെ ശ​ക്തി തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല.

ദൈ​വ​ത്തി​ന്‍റെ സ്നേ​ഹം ഒ​രു ത​ല​മു​റ​യി​ൽ ഒ​തു​ങ്ങി നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും ദി​നോ ഗ​ബ്രി​യേ​ൽ പ​റ​ഞ്ഞു. ദൈ​വ​ത്തെ അ​റി​ഞ്ഞും അ​നു​ഭ​വി​ച്ചു​മാ​ണ് ജീ​വി​ക്കേ​ണ്ട​ത്. ക​ർ​ത്താ​വി​നു​വേ​ണ്ടി വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം. മ​ര​ണ​ത്തെ​പ്പോ​ലും തോ​ൽ​പി​ക്കു​ന്ന ഉ​യി​ർ​പ്പി​ന്‍റെ ശ​ക്തി​യാ​ണ് ദൈ​വം. ദൈ​വം പ​ക​ർ​ന്നു ത​രു​ന്ന സ്നേ​ഹം നി​റ​ഞ്ഞ മ​ന​സോ​ടെ ആ​സ്വ​ദി​ക്ക​ണ​മെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് ദി​നോ ഗ​ബ്രി​യേ​ൽ പ​റ​ഞ്ഞു.