പ്ര​കൃ​തി സ്നേ​ഹ​ത്തി​നു പ്ര​ാധാ​ന്യ​മേ​റെ: ആ​ർ​ച്ച്ബി​ഷ​പ്
Sunday, February 16, 2020 11:04 PM IST
ഇ​ര​വി​പേ​രൂ​ർ: പ്ര​കൃ​തി​യോ​ടു​ള്ള സ്നേ​ഹം പ്രാ​ർ​ഥ​ന​പോ​ലെ ത​ന്നെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ബ​ത്തേ​രി ന​ന്പ്യാ​ർ​കു​ന്ന് ധ്യാ​ന ആ​ശ്ര​മം സ്ഥാ​പ​ക​നും സു​പ്പീ​രി​യ​റു​മാ​യ ഫാ. ​സി​ൽ​വെ​സ്റ്റ​ർ കോ​ഴി​മ​ണ്ണി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി, ന​വ​തി എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് മാ​തൃ ഇ​ട​വ​ക​യാ​യ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ആ​ൻ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ന്യ​സ്ത​ർ പ്ര​കൃ​തി​യു​ടെ ന​ന്മ​ക​ളെ തി​രി​ച്ച​റി​ഞ്ഞ് അ​വ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​വ​രാ​ണ്. ആ​ർ​ത്തി​യു​ടെ സം​സ്കാ​രം വ​ള​ർ​ന്നു വ​രു​ന്ന​തു​മൂ​ല​മാ​ണ് ജ​ല​ദൗ​ർ​ല​ഭ്യ​വും മ​ത്സ്യ സ​ന്പ​ത്തി​ന്‍റെ കു​റ​വും നാം ​അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.
വി​ശു​ദ്ധ കു​ർ​ബാ​ന​യേ​ത്തു​ട​ർ​ന്നു ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം അ​മേ​രി​ക്ക - കാ​ന​ഡ ബി​ഷ​പ് ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ർ​ഗം ല​ക്ഷ്യ​മാ​ക്കി ജീ​വി​ക്കാ​ൻ മ​നു​ഷ്യ​രെ സ​ഹാ​യി​ക്കു​ന്ന​വ​രാ​ണ് സ​ന്യ​സ്ത​രെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
ഫാ. ചെ​റി​യാ​ൻ രാ​മ​നാ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​തോ​മ​സ് കൊ​ടി​നാ​ട്ടു​കു​ന്നേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ. ഡോ. ​ഇ​ഗ്നേ​ഷ്യ​സ് ത​ങ്ങ​ള​ത്തി​ൽ, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ, റി​ട്ട​യേ​ഡ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ജേ​ക്ക​ബ് തോ​മ​സ് കോ​ഴി​മ​ണ്ണി​ൽ, ഫാ. ​സൈ​മ​ൺ പാ​ല​പു​ര​ത്ത്, ഫാ. ​തോ​മ​സ് കോ​ഴി​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.