ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം
Sunday, February 16, 2020 11:06 PM IST
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു.
സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ കെ. ​നി​ഷാ​ന്ത് ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി. ​കെ., ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എ​ലി​സ​ബ​ത്ത് അ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലീ​ല​രാ​ജ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജെ​യിം​സ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ബി​ന്ദു വി. ​നാ​യ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ​വ​ല്ലി​യ​മ്മ, സു​ശീ​ല​അ​ജി, അ​ന്ന​മ്മ​ഫി​ലി​പ്പ്, ദീ​പാ​രാ​ജ​ൻ, അ​ശ്വ​തി​സു​ഭാ​ഷ്, സൈ​ക്കോ സോ​ഷ്യ​ൽ കൗ​ൺ​സി​ല​ർ ഫി​ബി​ല, ബേ​ബി മ​ല്ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു