ട്ര​ഷ​റി അ​ക്കൗ​ണ്ട് മ​തി​യെ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ർ
Tuesday, February 18, 2020 11:03 PM IST
പ​ത്ത​നം​തി​ട്ട: സ്കൂ​ളു​ക​ളി​ലെ ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന തു​ച്ഛ​മാ​യ തു​ക​യി​ൽ നി​ന്നും ബാ​ങ്കു​ക​ളും കൈ​യി​ട്ടു​വാ​രി തു​ട​ങ്ങി​യ​തോ​ടെ പ്ര​ഥ​മാ​ധ്യാ​പ​ക​ർ വെ​ട്ടി​ലാ​യി.
എ​സ്ബി​ഐ അ​ട​ക്കം ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​ർ ഉ​ച്ച​ഭ​ക്ഷ​ണ ആ​വ​ശ്യ​ത്തി​നാ​യി തു​ട​ങ്ങി​യ അ​ക്കൗ​ണ്ടി​ൽ നി​ശ്ചി​ത തു​ക നി​ല നി​ർ​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന വ​ന്ന​തോ​ടെ​യാ​ണ ്പ്ര​തി​സ​ന്ധി​യാ​യ​ത്.
നി​ബ​ന്ധ​ന​പ്ര​കാ​രം അ​ക്കൗ​ണ്ടി​ലേ​ക്ക് വ​രു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ ക​ണ്ടി​ജ​ൻ​സി തു​ക​യി​ൽ നി​ന്നും 590 രൂ​പ പ്ര​കാ​രം ബാ​ങ്കു​ക​ൾ ചാ​ർ​ജ് ഈ​ടാ​ക്കി​ത്തു​ട​ങ്ങി.
എ​ന്നാ​ൽ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ൾ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലേ​ക്കാ​ണ് ഈ ​അ​ക്കൗ​ണ്ടു​ക​ൾ തു​റ​ന്നി​ട്ടു​ള്ള​ത്.
ഇ​തി​ൽ നി​ശ്ചി​ത തു​ക ബാ​ല​ൻ​സാ​യി സൂ​ക്ഷി​ക്കാ​ൻ പ്ര​ഥ​ മാ​ധ്യാ​പ​ക​ന് സ്വ​ന്തം പ​ണം ഇ​ടാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്ന​തു​മി​ല്ല.
എ​ന്നാ​ൽ സ​ർ​ക്കാ​ർ ഫ​ണ്ടി​ന്‍റെ ആ​വ​ശ്യാ​ർ​ത്ഥ​മു​ള്ള അ​ക്കൗ​ണ്ടാ​ണെ​ന്ന് ക​ത്തെ​ഴു​തി ന​ൽ​കി​യാ​ൽ തു​ക തി​രി​കെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​റു​ണെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ഇ​ത്ത​ര​ത്തി​ൽ എ​ഴു​തി ന​ൽ​കി​യി​ട്ടും ജി​ല്ല​യി​ലെ ചി​ല എ​സ്ബി​ഐ ശാ​ഖ​ക​ൾ ഇ​തി​നു വി​സ​മ്മ​തി​ക്കു​ക​യും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന പ്ര​ഥ​മാ​ധ്യാ​പ​ക​രോ​ട് പ​രി​ഹാ​സ രൂ​പേ​ണ പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന​താ​യി കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ ഉ​ച്ച​ഭ​ക്ഷ​ണ തു​ക ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​പി​എ​ച്ച്എ ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജി വി. ​മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു.