ഡി​സി​സി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ജ്വാ​ല ഇ​ന്ന് അ​ടൂ​രി​ൽ സ​മാ​പി​ക്കും
Tuesday, February 18, 2020 11:10 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ജി​ല്ലാ പ​ദ​യാ​ത്ര​യാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല 424 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് ഇ​ന്ന് വൈ​കു​ന്നേ​രം അ​ടൂ​രി​ൽ സ​മാ​പി​ക്കും.
പ​ര്യ​ട​നം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഏ​ഴം​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച് പ്ര​ക​ട​ന​ത്തോ​ടെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ടൂ​ർ ടൗ​ണി​ൽ സ​മാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
25 ദി​വ​സം നീ​ണ്ടു നി​ന്ന പ​ദ​യാ​ത്ര​യാ​യി​രു​ന്നു ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല. ജി​ല്ല​യി​ലെ 78 മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​മ്പാ​വാ​ലി ഒ​ഴി​ച്ചു​ള്ള 77 മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യും പ​ദ​യാ​ത്ര പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി.
പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന പ​ര്യ​ട​ന​ത്തി​ലും സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കാ​നു​ള്ള നേ​താ​ക്ക​ളും ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഏ​ഴം​കു​ള​ത്ത് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ടറി​മാ​രാ​യ സാ​മു​വ​ൽ കി​ഴ​ക്കു​പു​റ​വും കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാ​മും അ​റി​യി​ച്ചു.