25-ാമ​ത് ജ​ന​ത ഓ​ള്‍ കേ​ര​ള വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് മാർച്ച് 31 മുതൽ
Wednesday, February 19, 2020 11:08 PM IST
കോ​ഴ​ഞ്ചേ​രി: ഈ​സ്റ്റ് ജ​ന​താ സ്പോ​ര്‍​ട്സ് ക്ല​ബ്ബ് ആ​ൻ​ഡ് പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന കി​ട​ങ്ങാ​ലി​ല്‍ മ​ത്താ​യി​ക്കു​ട്ടി മെ​മ്മോ​റി​യ​ല്‍ 25-ാമ​ത് ജ​ന​ത ഓ​ള്‍ കേ​ര​ള വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് മാ​ര്‍​ച്ച് 31 മു​ത​ല്‍ ഏ​പ്രി​ല്‍ 5 വ​രെ കോ​ഴ​ഞ്ചേ​രി ഈ​സ്റ്റി​ലു​ള്ള മൗ​ണ്ട് സീ​യോ​ന്‍ ന​ഗ​റി​ല്‍ പ്ര​ത്യേ​കം ത​യാ​ര്‍ ചെ​യ്യു​ന്ന ഫ്ള​ഡ്‌​ലി​റ്റ് ജ​ന​താ മി​നി​സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തും.
ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പു​രു​ഷ - വ​നി​ത ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും.
ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ജെ​റി മാ​ത്യു സാം ​ചെ​യ​ര്‍​മാ​നാ​യും ബാ​ബു വ​ട​ക്കേ​ല്‍, മി​നി ശ്യാം​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യും ഡോ. ​മാ​ത്യു പി. ​ജോ​ണ്‍, അ​നി​ല്‍ എം. ​കു​ര്യ​ന്‍ എ​ന്നി​വ​ര്‍ കോ​ര്‍​ഡി​നേ​റ്റ​റാ​യും സി​റി​ള്‍ സി. ​മാ​ത്യു ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യും അ​നൂ​പ് ജോ​ർ​ജ് ഫി​നാ​ന്‍​സ് ക​ണ്‍​വീ​ന​റാ​യും ജോ​ബി മാ​ത്യു വ​ര്‍​ഗീ​സ് പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​റാ​യും 61 പേ​ര്‍ അ​ട​ങ്ങു​ന്ന വി​പു​ല​മാ​യ ടൂ​ര്‍​ണ​മെ​ന്‍റ് ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു.
വി​ജ​യി​ക​ള്‍​ക്ക് ക​ല്ലു​ങ്ക​ത്ത​റ പി.​എം.​മാ​ത്യു, മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം കു​ന്നി​ല്‍ ഇ​ടു​ക്കു​ള, പൊ​യ്യാ​നി​ല്‍ ജി. ​ഉ​മ്മ​ന്‍, എ​ട​ത്തി​ന്‍റെ​കി​ഴ​ക്കേ​ല്‍ ബോ​ബി എ​ന്നീ മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​ക​ള്‍ ന​ല്‍​കും.